നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു രാവിലെ റൂമിലെത്തി കിടന്നു....ഒടുവില്‍ .... കോഴിക്കോട് പൂനൂര്‍ തുമ്പോണ സ്വദേശി ജിദ്ദയിലെ ബസാത്തീനില്‍ നിര്യാതനായി....
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു രാവിലെ റൂമിലെത്തി കിടന്നു....ഒടുവില്‍ .... കോഴിക്കോട് പൂനൂര്‍ തുമ്പോണ സ്വദേശി ജിദ്ദയിലെ ബസാത്തീനില്‍ നിര്യാതനായി....
കോഴിക്കോട് പൂനൂര്‍ തുമ്പോണ സ്വദേശി കുറ്റിക്കാട്ടില്‍ സാജിദ് ഷാ (49) ജിദ്ദയിലെ ബസാത്തീനില്‍ നിര്യാതനായി. ഇവിടെ സൂപ്പര്‍മാര്‍ക്കറ്റില്‍ കാഷ്യര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. വെള്ളിയാഴ്ച നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു രാവിലെ റൂമിലെത്തി കിടന്നതായിരുന്നു.
ഒപ്പമുള്ളവര്‍ വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞു റൂമിലെത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. ഹൃദയാഘാതമൂലമാണ് മരണം. മുഹമ്മദ് ഷാ, കദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ശുഹാദ. മക്കള്‍: റിസീന്‍, ഹസ, ഹിന. കെ.എം.സി.സി വെല്‍ഫെയര്‍ വിങ്ങും സാജിദ് ഷായുടെ ബന്ധുക്കളും നാട്ടുകാരും സൂപ്പര്‍മാര്‍ക്കറ്റ് മാനേജ്‌മെന്റും നിയമനടപടികള്‍ക്ക് നേതൃത്വം വഹിക്കുന്നു
അതേസമയം യുകെയില്‍ ജോലിസ്ഥലത്തുണ്ടായ അപകടത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. കാലടി കൊറ്റമം സ്വദേശിയായ യുവാവാണ് മരിച്ചത്.
"
കൊറ്റമം മണവാളന്‍ ജോസ് മകന്‍ റെയ്ഗന്‍ ജോസ് (36) ആണ് മരിച്ചത്. 4 മാസം മുന്‍പാണ് റെയ്ഗന്‍ യുകെയിലേക്ക് പോയത്. തലയ്ക്കേറ്റ പരിക്കാണ് മരണത്തിന് കാരണം.ഭാര്യ സ്റ്റീന (നേഴ്സ് യുകെ) 4 വയസുകാരി ഈവ മകളാണ്.
https://www.facebook.com/Malayalivartha