യാത്രക്കാരന്‍റെ ഒറ്റ ചോദ്യം... വിമാനം വൈകിയത് 5 മണിക്കൂറിലേറെ...
ചില യാത്രക്കാർ ഉണ്ടാക്കുന്ന ഓരോ പൊല്ലാപ്പ് വിമാന ജീവനക്കാർക്ക് മാത്രമല്ല. എയർപ്പോർട്ട് ജീവനക്കാർക്കും തലവേദനയായി മാറിയിരിക്കുകയാണ്. യാത്രക്കായി എത്തുന്നവരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ എന്തെങ്കിലും സംഭവം ഉണ്ടായാൻ പിന്നെ പറയേണ്ട. വിമാനത്താവളത്തിലെ സൂക്ഷ്മ പരിശോധന കണ്ടുള്ള യാത്രക്കാരന്‍റെ ഒറ്റ ചോദ്യം കാരണം അഞ്ച് മണിക്കൂറിലേറെയാണ് വിമാനം വൈകിയത്. യാത്രക്കാരന്‍ പ്രകോപിതനായി ബോംബുണ്ടോ എന്ന് ചോദിക്കുകയായിരുന്നു. പിന്നെ നിമിഷങ്ങൾക്കുള്ളിൽ അവിടെ നടന്നത് വൻ പരിശോധനയാണ്.
വെള്ളിയാഴ്ച കൊൽക്കത്തയിൽ നിന്ന് പുനെയിലേക്കുള്ള വിമാനത്തില്‍ യാത്രക്കാര്‍ ചെക്ക്-ഇന്‍ ചെയ്യുന്നതിനിടെയാണ് യാത്രക്കാരന്‍റെ പുലിവാലു പിടിച്ച ചോദ്യം. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) പറയുന്നതനുസരിച്ച് ലഗേജുകള്‍ സെക്യൂരിറ്റി ജീവനക്കാര്‍ സൂക്ഷമമായി പരിശോധിക്കുന്നത് കണ്ട യാത്രക്കാരില്‍ ഒരാള്‍ പെട്ടെന്ന് പ്രകോപിതനാകുകയായിരുന്നു. പിന്നാലെ ‘അതിലെന്താ ബോംബ് ഉണ്ടോ?’ എന്ന് യാത്രക്കാരന്‍. ബോംബ് എന്ന് കേട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥരും പാഞ്ഞെത്തി.
പകുതി യാത്രക്കാര്‍ കയറിയ വിമാനത്തില്‍ നിന്ന് യാത്രക്കാരെയെല്ലാം പുറത്തിറക്കി വിശദമായ പരിശോധന. യാത്രക്കാരെയും അവരുടെ ബാഗുകളും അരിച്ച് പെറുക്കി പരിശോധിച്ച സുരക്ഷാ ജീവനക്കാർക്ക് ബോംബ് ഇല്ലെന്ന് ഉറപ്പ് വന്നതോടെയാണ് സമാധാനമായത്. തിരച്ചിലില്‍ ഒന്നും കണ്ടെത്താത്തിനെ തുടര്‍ന്ന് യാത്ര ആരംഭിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.
ഇതിനകം വിമാനം അഞ്ചുമണിക്കൂറിലധികം വൈകിയിരുന്നു. ഉച്ചയ്ക്ക് പുറപ്പെടേണ്ട വിമാനം വൈകീട്ട് 5:30 നാണ് പുറപ്പെട്ടത്. ഏപ്രിലിൽ മാത്രം രണ്ട് തവണയാണ് കൊൽക്കത്ത വിമാനത്താവളത്തിൽ ബോംബ് ഭീഷണിയുണ്ടായത്. അതുകൊണ്ട് തന്നെ യാത്രക്കാരന്റെ ചോദ്യം നിസ്സാരമായി കാണാൻ അധികൃതർക്ക് കഴിഞ്ഞതുമില്ല. ഈ സാഹചര്യത്തിൽ കനത്ത ജാഗ്രതയിലാണ് വിമാനത്താവളങ്ങള്‍.
https://www.facebook.com/Malayalivartha