വീണ്ടും കയ്യടി വാങ്ങി കൂട്ടുകയാണ് സുരേഷ് ഗോപി..സൂപ്പർതാരങ്ങളായി ശുചീകരണത്തൊഴിലാളികൾ...നടുവേദന കാരണം കുഷ്യനില്ലാത്ത പ്രത്യേക കസേരയിലാണ് സുരേഷ് ഗോപി ഇരുന്നത്...
അമ്പോ മന്ത്രിയെന്നൊക്കെ പറഞ്ഞാൽ ഇതാണ് . നമ്മുടെ കേന്ദ്ര മന്ത്രി ആയിട്ടുള്ള സുരേഷ് ഗോപിയെ സ്‌ക്രീനിൽ കാണുമ്പൊൾ ചില കടിച്ച പൊട്ടാത്ത ഡയലോഗുകൾ ഒക്കെ എടുത്തു അമാനമാടുമ്പോൾ നമ്മുക്ക് രോമാഞ്ചം വരും. എന്നാൽ അതൊക്കെ സിനിമയിലെ നടക്കു എന്ന് നമ്മൾ പറയും . എന്നാൽ സിനിമയിൽ മാത്രമല്ല നടക്കുക . സുരേഷ് ഗോപി അത് ജീവിതത്തിലും കാണിച്ചു തരികയാണ് . അതും തന്റെ പ്രവർത്തിയിലൂടെ . സുരേഷ് ഗോപി എന്ത് ചെയുവാണെന്ന് നോക്കി നടക്കുകയാണ് ചിലർ . എവിടെങ്കിലും അദ്ദേഹം വീണു പോയാൽ അതിൽ കേറി പിടിക്കാല്ലൊ . പക്ഷെ വീണ്ടും വീണ്ടും കയ്യടി വാങ്ങി കൂട്ടുകയാണ് സുരേഷ് ഗോപി . ഇപ്പഴിതാ.
ഭാരത് പെട്രോളിയം കോർപ്പറേഷന്റെ നേതൃത്വത്തിൽ കോഴിക്കോട് സിൽവർഹിൽസ് പബ്ലിക് സ്കൂളിൽ നടന്ന ‘സ്വച്ഛത പഖ്വാഡാ’ പ്രചാരണപരിപാടി ഇനിയാരും അത്രപെട്ടെന്നൊന്നും മറക്കില്ല. എല്ലാവർക്കും ഓർമ്മയുണ്ടാകും ആ മുഖങ്ങൾ. സിൽവർഹിൽസ് പബ്ലിക് സ്കൂൾ ശുചീകരണവിഭാഗത്തിലെ ജോലിക്കാരാണ് ഒറ്റദിവസംകൊണ്ട് സൂപ്പർതാരങ്ങളായത്. അവർക്ക് അത്രകണ്ട് പ്രാധാന്യമുണ്ടെന്ന് ഓർമ്മപ്പെടുത്തിയതാവട്ടെ സൂപ്പർസ്റ്റാർ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും.ശുചിത്വമാർന്ന ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനുള്ള പരിപാടിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് ശുചീകരണവിഭാഗം ജീവനക്കാരെ ആദരിക്കാൻ തീരുമാനിച്ചത്. ആദരം ഏറ്റുവാങ്ങി ഇവർ സ്റ്റേജിൽ നിൽക്കെയാണ് പെട്ടെന്ന് കേന്ദ്രമന്ത്രിയുടെ അനൗൺസ്‌മെന്റ് വന്നത് -ആദരം ഏറ്റുവാങ്ങിയവരെല്ലാം വേദിയിൽ വിശിഷ്ടാതിഥികൾക്കായി ഒരുക്കിയ സീറ്റുകളിൽ ഇരിക്കുക,
നിങ്ങളാണ് ഇന്നത്തെ താരങ്ങൾ.എന്തുചെയ്യണമെന്നറിയാതെ അവർ പരസ്പരം നോക്കി. എല്ലാവരും നോക്കിനിൽക്കാതെ വന്നിരിക്കൂ... പിന്നാലെവന്നൂ കേന്ദ്രമന്ത്രിയുടെ നിർബന്ധം. പതുക്കെവന്ന് സീറ്റുകളിലിരിക്കുമ്പോഴും മിക്കവരുടെയും മുഖത്ത് ഞെട്ടൽമാറിയിരുന്നില്ല. അപ്പോഴേക്കും സൂപ്പർതാരം വന്ന് എല്ലാവരുടെയും സീറ്റിന് പിന്നിലായിനിന്നു. മറ്റ് വിശിഷ്ടാതിഥികളെയും വിളിച്ചുനിർത്തി. അതിഥികൾക്കൊപ്പം സന്തോഷവും സംഭ്രമവും നിറഞ്ഞ മുഖത്തോടെ സിൽവർഹിൽസിന്റെ സ്വന്തം ചേട്ടനും ചേച്ചിമാരും ക്യാമറകളിലും മനസ്സുകളിലും നിറഞ്ഞു.കെ. പ്രബീഷ്, സി. റോജ, കെ. ബിന്ദു, പി.ടി. അജിത, എം. സിന്ധു, ടി.കെ. ഷീജ, സുമ ഉണ്ണികൃഷ്ണൻ, കെ.പി. സുനിത, കെ.പി. ലിസി, കെ. സീന എന്നിവരാണ് ആദരമേറ്റുവാങ്ങിയ ജീവനക്കാർ.നടുവേദന കാരണം കുഷ്യനില്ലാത്ത പ്രത്യേക കസേരയിലാണ് അദ്ദേഹം ഇരുന്നത്.
അദ്ദേഹം ആവശ്യപ്പെട്ട പ്രകാരം സംഘാടകർ കസേര മാറ്റിനൽകുകയായിരുന്നു. വലിയ കസേരകൾക്ക് നടുവിലെ ചെറിയ പ്ലാസ്റ്റിക് കസേര, കാര്യമറിയാത്തതിനാൽ എം.പി.യും എം.എൽ.എ.യുമടക്കമുള്ളവർക്കിടയിൽപ്പോലും ചർച്ചയുമായി.: ‘മനോഹരമായ തീരമാണ് കോഴിക്കോട് ബീച്ച്. ആ ബീച്ചിനെ നമുക്ക് സുന്ദരമായി സൂക്ഷിക്കേണ്ടേ.ചിങ്ങം പിറന്നുകഴിഞ്ഞ്, വലിയ മഴ പോയാൽ ഒരുദിവസം ആ തീരം ശുചീകരിക്കാൻ നമുക്കൊന്നിച്ച് കൂടിക്കൂടേ. ഞാൻ വരും നിങ്ങളോടൊപ്പം ചേരാൻ’’ -കേന്ദ്രമന്ത്രി സുരേഷ് ഗോപി ചോദിച്ചപ്പോൾ സദസ്സിൽനിന്ന് ഹർഷാരവമുയർന്നു. ഒപ്പം ഞങ്ങളുണ്ടാവുമെന്ന മറുപടിയും.
അതെ സമയം ഇവിടെ ഒരു മന്ത്രിയെ കൂവി ഇറക്കി വിട്ടിരിക്കുകയാണ് ജനം ആലപ്പുഴയിലെ പുന്നപ്രയിൽ മത്സ്യഫെഡ് സംഘടിപ്പിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദന പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തിനിടെ കൂകി വിളി ഉയർന്നത്. നിരവധി പേരാണ് സദസിലുണ്ടായിരുന്നത്.മദ്യപിച്ചെത്തിയ ആളാണ് കൂകി വിളിച്ചതെന്നാണ് വിവരം. ഇയാളെ പിടിച്ചുമാറ്റാൻ വേദിയിൽ നിന്ന് മന്ത്രി നിർദേശിച്ചു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ പുറത്തേക്ക് ഇറക്കാൻ ശ്രമിച്ചു. ഇതിനിടെ പരിപാടിയുടെ സംഘാടകരെത്തി കൂകിയയാളെ കൈകാര്യം ചെയ്യാൻ നോക്കിയതോടെ പരിപാടി അലങ്കോലമായി.
https://www.facebook.com/Malayalivartha