ദമ്മാമിലെ ആശുപത്രിയില്‍ അസുഖബാധിതനായി ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു...
ദമ്മാമിലെ ആശുപത്രിയില്‍ അസുഖബാധിതനായി ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു... കൊച്ചി പനമ്പിള്ളി നഗര്‍ സ്വദേശി ഷൈറിസ് അബ്ദുല്‍ ഗഫൂര്‍ ഹസ്സന് (43) ആണ് ദമ്മാം അല്‍മന ആശുപത്രിയില്‍ മരിച്ചത്.
കഴിഞ്ഞ മൂന്ന് മാസത്തോളമായി ഇവിടെ ചികിത്സയില്‍ കഴിയുകയായിരുന്നു. 17 വര്‍ഷമായി ദമ്മാമിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ദമ്മാം ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥി കൂടിയാണ്. രോഗ ബാധിതനായത് മുതല്‍ നാട്ടില്‍ നിന്ന് കുടുംബം ദമ്മാമില്‍ എത്തിയിരുന്നു. ഭാര്യ: ഹിസത്ത്. മക്കള്‍: റയാന്, ഹംദാന്‍. പിതാവ്: അബ്ദുല്‍ ഗഫൂര്‍, മാതാവ് കുഞ്ഞുമോള്‍. നിയമനടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദമ്മാമില്‍ ഖബറടക്കും.
https://www.facebook.com/Malayalivartha