യുഎഇയില്‍ താപനിലയില്‍ വര്‍ദ്ധനവ്...താപനില 50.8 ഡിഗ്രിയിലെത്തി
യുഎഇയില്‍ താപനിലയില്‍ വര്‍ദ്ധനവ്... ചൊവ്വാഴ്ച സ്വീഹാനില്‍ താപനില 50.8 ഡിഗ്രിയിലെത്തി. ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.45 നാണ് ഈ താപനില രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് താപനില 50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തുന്നത്.
തിങ്കളാഴ്ച രാജ്യത്ത് ഉയര്‍ന്ന താപനില 50.7 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയിരുന്നു. അതേസമയം താപനില വര്‍ധനയെ ഉഷ്ണതരംഗം എന്ന് തരംതിരിക്കാനാവില്ലെന്നാണ് വിദഗ്ധര്‍ .
തുടര്‍ച്ചയായ ദിവസങ്ങളില്‍ താപനില സാധാരണ ശരാശരിയേക്കാള്‍ കൂടുതലാകുമ്പോഴാണ് ഉഷ്ണതരംഗങ്ങള്‍ ഉണ്ടാകുന്നത് എന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് എല്ലായിടത്തും ഉയര്‍ന്ന ചൂട് ഉണ്ടാകുമ്പോഴും ചിലയിടങ്ങളില്‍ സെപ്റ്റംബര്‍ വരെ വേനല്‍ മഴക്ക് സാധ്യതയുണ്ടെന്ന് അധികൃതര്‍ .
"
https://www.facebook.com/Malayalivartha