സ്വവര്‍ഗാനുരാഗികള്‍ക്ക് ഇനി ഗള്‍ഫിലേക്ക് കടക്കാന്‍ കഴിയില്ല, പരിശോധന കര്‍ശനമാക്കും
സ്വവര്‍ഗാനുരാഗികള്‍ രാജ്യത്ത് പ്രവേശിക്കുന്നത് തടയാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ പരിശോധന കര്‍ശനമാക്കുന്നു. ബഹ്‌റൈന്‍ , കുവൈറ്റ്, ഖത്തര്‍ , ഒമാന്‍ എന്നീ രാജ്യങ്ങളാണ് സ്വവര്‍ഗാനുരാഗികളെ പിടികൂടാനൊരുങ്ങുന്നത്. വൈദ്യ പരിശോധനയിലൂടെ സ്വവര്‍ഗാനുരാഗികളെ കണ്ടെത്താനാണ് നീക്കം. ഈ വൈദ്യ പരിശോധന റിപ്പോര്‍ട്ട് എല്ലാ ജിസിസി രാജ്യങ്ങളിലേയും പ്രവേശനത്തെ സംബന്ധിച്ച രേഖയാകും.
ബഹ്‌റൈന്‍ , കുവൈറ്റ്, ഖത്തര്‍ , ഒമാന്‍ , സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളില്‍ നേരത്തേ തന്നെ സ്വര്‍ഗാനുരാഗം കുറ്റമാണ്. എന്നാല്‍ രാജ്യത്തിലേയ്‌ക്കുള്ള പ്രവേശനം ആദ്യമായാണ് തടയുന്നത്.
ഇനിമുതല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കു വരുന്ന ആള്‍ക്കാരുടെ പരിശോധന കര്‍ശനമാക്കും. ഇതോടെ സ്വവര്‍ഗാനുരാഗികളെ തടയാനാകുമെന്നാണ് കരുതുന്നത്. പത്തു വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റവുമാണ് സ്വവര്‍ഗാനുരാഗം.
ഇറാന്‍ , സൗദി അറേബ്യ, സുഡാന്‍ , യെമന്‍ , മൗറീഷ്യ എന്നീ രാജ്യങ്ങളില്‍ സ്വവര്‍ഗാനുരാഗികള്‍ പിടിക്കപ്പെട്ടാല്‍ വധശിക്ഷയാണ് നല്‍കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha