വിമാനത്തില്‍ യാത്ര ചെയ്യവേ മലയാളിക്ക് നെഞ്ചു വേദന.. ഉടന്‍ വിമാനം ദുബായിലിറക്കി, ആശുപത്രിയിലേക്ക് പോകവേ മരണത്തിന് കീഴടങ്ങി
വിമാനത്തില്‍ യാത്ര ചെയ്യവേ മലയാളിക്ക് നെഞ്ചു വേദന.. ഉടന്‍ വിമാനം ദുബായിലിറക്കി, ആശുപത്രിയിലേക്ക് പോകവേ മരണത്തിന് കീഴടങ്ങി. കുവൈത്തില്‍ നിന്ന് കേരളത്തിലേയ്ക്ക് യാത്ര ചെയ്യവേയാണ് വിമാനത്തില്‍ വച്ച് നെഞ്ചുവേദനയനുഭവപ്പെട്ടത്.
പത്തനംതിട്ട റാന്നി ചേത്തക്കല്‍ സ്വദേശി തോമസ് ചാക്കോ(56)യാണ് മരിച്ചത്.കുവൈത്തില്‍ ജോലി ചെയ്യുന്ന തോമസ് കുവൈത്ത് എയര്‍ലൈന്‍സില്‍ തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ടതായിരുന്നു.
വിമാനം പറന്നുതുടങ്ങി കുറച്ച് സമയമായപ്പോഴേയ്ക്കും നെഞ്ചുവേദനയുണ്ടായി. തുടര്‍ന്ന് വിമാനം ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. അപ്പോഴേയ്ക്കും ആംബുലന്‍സും മറ്റു സംവിധാനങ്ങളെല്ലാം ഒരുക്കിയെങ്കിലു ആശുപത്രിയിലേക്ക് പോകവേ മരണത്തിന് കീഴടങ്ങി.
https://www.facebook.com/Malayalivartha