നാട്ടില്‍ വന്നിട്ട് പതിനാറു വര്‍ഷത്തോളമായി... നാടണയാനായി യുവാവ് അധികൃതരുടെ കനിവ് കാത്തിരിക്കവേ വിധി തട്ടിയെടുത്തു.... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും
നാട്ടില്‍ വന്നിട്ട് പതിനാറു വര്‍ഷത്തോളമായി... നാടണയാനായി യുവാവ് അധികൃതരുടെ കനിവ് കാത്തിരിക്കവേ വിധി തട്ടിയെടുത്തു.... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും.
പതിനാറു വര്‍ഷമായി നാട്ടില്‍ പോയിട്ടില്ല, നാടണയാന്‍ അധികൃതരുടെ കനിവ് കാത്തിരിക്കുമ്പോള്‍ രോഗബാധിതനാകുകയും പിന്നീട് നീണ്ടകാലം ആശുപത്രിയില്‍. ഒടുവില്‍ മരണം. കൊല്ലം കണ്ണനല്ലൂര്‍ പുത്തുവിളവീട്ടില്‍ മുജീബിന്റെ (44) മൃതദേഹം ഒടുവില്‍ സൗദി മണ്ണില്‍ തന്നെ അടങ്ങി.
പരേതനായ നസീമുദ്ദീന്റെയും മുത്ത് ബീവിയുടെയും മകനാണ്. കടുത്ത മഞ്ഞപിത്തം ബാധിച്ച് ബുറൈദ സെന്‍ട്രല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്.
16 വര്‍ഷമായി നാട്ടില്‍ പോയിട്ടില്ലാത്ത മുജീബ് ഏഴ് വര്‍ഷമായി റെസിഡന്റ് പെര്‍മിറ്റിന്റെ (ഇഖാമ) കാലാവധി കഴിഞ്ഞ് കഴിയുകയായിരുന്നു. ലേബര്‍ ഓഫീസ് വഴി ലഭിക്കുന്ന എക്‌സിറ്റിനുവേണ്ടി കാത്തിരിക്കുകയായിരുന്നു.
അതിനിടെയാണ് രോഗം മൂര്‍ച്ഛിച്ചത്. നിയമ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി ബുറൈദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ ഫൈസല്‍ ആലത്തൂര്‍ നേതൃത്വം നല്‍കുകയായിരുന്നു. ബുറൈദ ഖലീജ് ജുമുഅ മസ്ജിദിലാണ് ഖബറടക്കം നടത്തിയത്.
" f
https://www.facebook.com/Malayalivartha