ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പുതുതായി നിയമിതനായ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന് സൂരി ചുമതലയേറ്റു.
ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പുതുതായി നിയമിതനായ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന് സൂരി ചുമതലയേറ്റു. നിലവിലെ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം കാലാവധി കഴിഞ്ഞ് മടങ്ങിയ ഒഴിവിലാണ് നിയമനം.
ആന്ധ്രപ്രദേശ് കുര്‍ണൂല്‍ സ്വദേശിയാണ് ഫഹദ് അഹമ്മദ് ഖാന് സൂരി. ഹജ്ജ് കോണ്‍സുല്‍ മുഹമ്മദ് അബ്ദുല്‍ ജലീല്‍, കോമേഴ്സ് കോണ്‍സുല്‍ മുഹമ്മദ് ഹാഷിം, മറ്റു കോണ്‍സല്‍മാര്‍, കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പുതിയ കോണ്‍സുല്‍ ജനറലിനെ കോണ്‍സുലേറ്റില്‍ സ്വീകരിച്ചു.
എന്‍ജിനീയറിങ്ങിലും ബിസിനസ് മാനേജ്മെന്റിലും ബിരുദം നേടിയ ഫഹദ് അഹമ്മദ് ഖാന് സൂരി ഇന്ത്യന്‍ ഫോറിന് സര്‍വിസില്‍ (ഐ.എഫ്.എസ്) 2014 ബാച്ചുകാരനാണ്. വാണിജ്യ മന്ത്രാലയത്തില്‍ അണ്ടര്‍ സെക്രട്ടറി, ഇന്ത്യ ഹൗസ് ഫസ്റ്റ് സെക്രട്ടറി, കുവൈത്ത് എംബസി ഫസ്റ്റ് സെക്രട്ടറി തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ാര
കൊവിഡ് കാലത്ത് കുവൈത്തില്‍ ഫസ്റ്റ് സെക്രട്ടറിയായിരിക്കുമ്പോള്‍ എയര്‍ ബബ്ള് വന്ദേഭാരത് മിഷന് കീഴില്‍ ഒന്നര ലക്ഷം ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് ഇദ്ദേഹം നേതൃത്വം വഹിച്ചിരുന്നു.
"
https://www.facebook.com/Malayalivartha