റിയാദില്‍ ജോലിചെയ്യുന്ന തമിഴ്‌നാടു സ്വദേശി ഉറങ്ങുന്നതിനിടെ മരിച്ചു
റിയാദില്‍ ജോലിചെയ്യുന്ന തമിഴ്‌നാടു സ്വദേശി ഉറങ്ങുന്നതിനിടെ മരിച്ചു. ജുബൈലിലെ താമസസ്ഥലത്ത് രാമനാഥപുരം സ്വദേശി എലുവ രാജ ബാലു (54) ആണ് മരിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണം. ജുബൈലിലെ ഒരു ഫിഷിങ് കമ്പനി തൊഴിലാളിയായിരുന്നു എലുവ.
ഭാര്യ: കര്‍പ്പഗവല്ലി, മക്കള്‍: സതീഷ്‌കുമാര്‍, സമയസുധ, സമ്പത്ത്കുമാര്‍, സക്തീശ്വരന്‍. ജുബൈല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി.
അതേസമയം റിയാദില്‍ തന്നെ മറ്റൊരു മലയാളിയും ഉറക്കത്തില്‍ മരിച്ചു. ആലപ്പുഴ കായംകുളം പെരിങ്ങാല സ്വദേശി രതീഷ് ഭവനില്‍ രാജീവ് സന്ദാനന്ദ ചെട്ടിയാര്‍ (36) ആണ് ഉറക്കത്തില്‍ ഹൃദയാഘാതമുണ്ടായി മരിച്ചത്.
അബ്ഹഖമീസ് റോഡില്‍ ജുഫാലി പാലത്തിന് സമീപം തമര്‍ ലോജിസ്റ്റിക് എന്ന സ്ഥാപനത്തില്‍ െ്രെഡവറായി ജോലി ചെയ്യുകയായിരുന്നു. അഞ്ച് മാസം മുമ്പാണ് നാട്ടില്‍ പോയി വന്നത്.
"
https://www.facebook.com/Malayalivartha