കണ്ണീര്‍ക്കാഴ്ചയായി ...കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. ദക്ഷിണ കര്‍ണാടകയിലെ ഉള്ളാളം കൊണാജെ സ്വദേശി ഉമ്മറിന്റെ മകന് നൗഫല്‍ (26) ആണ് മരിച്ചത്. അബുദാബിയിലെ സ്വകാര്യ കമ്പനിയില്‍ എസി ടെക്നിഷ്യനായി ജോലി ചെയ്തു വരികയായിരുന്നു.
മാതാവ്: മറിയുമ്മ. സഹോദരങ്ങള്‍: നാസര്‍, നിസാര്‍, നിഹാസ്, അന്‍സാര്‍, നുസാന. ബനിയാസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
അതേസമയം ജുബൈലില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ കലഹത്തിനിടെ ഒരാള്‍ മരിച്ചു. പഞ്ചാബ് പട്യാല സ്വദേശിയായ രാകേഷ് കുമാറാണ് (52) മരിച്ചത്. ഇരുവരും തമ്മില്‍ നടന്ന കലഹത്തില്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ രാകേഷ് കുമാര്‍ മരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.
സഹപ്രവര്‍ത്തകനായ ശുഐബ് അബ്ദുല്‍ കലാം പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. മരണകാരണം ഉള്‍പ്പെടയുള്ള കാര്യം പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായ ശേഷമേ അറിയാന്‍ കഴിയുകയുള്ളൂ. അല്‍ അഹ്സയില്‍ ബസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു രാകേഷ് .
https://www.facebook.com/Malayalivartha