ആ വിളി അവസാന വിളിയായി.... വീട്ടിലേക്ക് ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞുവീണ മലയാളി മരിച്ചു
ആ വിളി അവസാന വിളിയായി.... വീട്ടിലേക്ക് ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞുവീണ മലയാളി മരിച്ചു. റിയാദില്‍ 20 വര്‍ഷമായി പ്രവാസിയായ കോട്ടയം സംക്രാന്തി സ്വദേശി സജി മന്‍സിലില്‍ അസീം സിദ്ദീഖ് (48) ആണ് വെള്ളിയാഴ്ച രാവിലെ മരിച്ചത്. സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു.
വര്‍ഷങ്ങളായി റിയാദിലാണ് താമസിച്ചു വന്നിരുന്നത്. രണ്ടു മാസം മുമ്പ് കുടുംബത്തോടൊപ്പം അവധിക്ക് നാട്ടില്‍ പോയി വന്നതായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ വീട്ടിലേക്ക് ഫോണ്‍ ചെയ്ത് പിതാവിനോട് സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ: മുഅ്മിന, മക്കള്‍: അയിഷ, ആലിയ, ആമിന, ആദില്‍, അബ്രാര്‍. പിതാവ്: സിദ്ദീഖ്. സഹോദരനടക്കം നിരവധി ബന്ധുക്കള്‍ റിയാദിലുണ്ട്. മൃതദേഹം നാട്ടിലെത്തിച്ച് കോട്ടയം സംക്രാന്തിയിലുള്ള ജുമാ മസ്ജിദ് ഖഖര്‍സ്ഥാനില്‍ ഖബറടക്കുന്നതാണ്.
"
https://www.facebook.com/Malayalivartha