റഷ്യയില്‍ കൊല്ലപ്പെട്ട തൃക്കൂര്‍ നായരങ്ങാടി സ്വദേശി സന്ദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം ഊര്‍ജിതമാക്കി
റഷ്യയില്‍ കൊല്ലപ്പെട്ട തൃക്കൂര്‍ നായരങ്ങാടി സ്വദേശി സന്ദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം ഊര്‍ജിതമാക്കി. റഷ്യയിലെ മലയാളി അസോസിയേഷന്‍ അംഗങ്ങള്‍ തിങ്കളാഴ്ച മൃതദേഹം തിരിച്ചറിഞ്ഞു. എംബസിയില്‍ നിന്നുള്ള സ്ഥിരീകരണം ജില്ല കലക്ടര്‍ വഴി ബന്ധുക്കള്‍ക്ക് നല്‍കുമെന്നും സൂചനകള്‍.
താമസിയാതെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് റഷ്യയിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ . ഇതിനായി റഷ്യന്‍ അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും എംബസി . കല്ലൂര്‍ നായരങ്ങാടി കാങ്കില്‍ ചന്ദ്രന്റെയും വത്സലയുടെയും മകന്‍ സന്ദീപ് (36) യുക്രെയ്ന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റഷ്യയിലുള്ള മലയാളിയുടെ ശബ്ദസന്ദേശം വാട്‌സ്ആപ്പിലൂടെ പ്രചരിച്ചിട്ടുണ്ടായിരുന്നു. താന്‍ റഷ്യന്‍ സേനയുടെ ഭാഗമാണെന്നും സൈനിക ക്യാമ്പിലെ കാന്റീനിലാണ് ജോലിയെന്നും സന്ദീപ് വീട്ടുകാരെ അറിയിച്ചിരുന്നു. ഇതിനിടെയാണ് സന്ദീപ് ഉള്‍പ്പെടെ 12 അംഗ റഷ്യന്‍ സേനയിലെ പട്രോളിങ് സംഘം ആക്രമിക്കപ്പെട്ടത്.
തുടര്‍ന്ന് ദിവസങ്ങളായി സന്ദീപിനെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു. വീട്ടുകാര്‍ എംബസിക്കും കേന്ദ്രമന്ത്രിമാര്‍ക്കും പരാതി നല്‍കിയിരുന്നു. ഞായറാഴ്ച പ്രധാനമന്ത്രിക്കും പരാതി നല്‍കി. തുടര്‍ന്നാണ് എംബസി അധികൃതരുടെ മറുപടിയെത്തിയത്. സന്ദീപിന്റെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ചും റഷ്യയില്‍ ജോലിക്ക് റിക്രൂട്ട് ചെയ്ത വ്യക്തികളുടെ പങ്കാളിത്തത്തെക്കുറിച്ചും ഇന്ത്യന്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്നും എംബസി അധികൃതര്‍.
"
https://www.facebook.com/Malayalivartha