കുവൈത്തില്‍ ഭൂചലനം... റിക്ടര്‍ സ്കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തി
കുവൈത്തില്‍ ഭൂചലനം അനുഭവപ്പെട്ടു. വടക്ക് കിഴക്കന്‍ കുവൈത്തില്‍ ബുധനാഴ്ച വൈകിട്ടാണ് റിക്ടര്‍ സ്കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
കുവൈത്ത് നാഷണല്‍ സീസ്മിക് നെറ്റ്വര്‍ക്ക് ഫോര്‍ സയന്റിഫിക് റിസര്‍ച്ച് ഈ വിവരം സ്ഥിരീകരിക്കുകയായിരുന്നു. കുവൈത്ത് പ്രാദേശിക സമയം വൈകിട്ട് 4.46നാണ് ഭൂമിക്കടിയില്‍ ആറ് കിലോമീറ്റര്‍ ആഴത്തില്‍ ഭൂചലനമുണ്ടായത്.
ഇതിന് ശേഷം വൈകിട്ട് 6.33ന് റിക്ടര്‍ സ്കെയിലില്‍ 2.2 തീവ്രത രേഖപ്പെടുത്തിയ തുടര്‍ ചലനവുമുണ്ടായി. ആളപായമുണ്ടായതായൊന്നും റിപ്പോര്‍ട്ടുകളില്ല.
"
https://www.facebook.com/Malayalivartha