നിയമങ്ങൾ കടുപ്പിച്ച് സൗദി; സൗദിയിൽ ഭക്ഷണ നിർമാണത്തിലെ വീഴ്ചക്ക് ഇനി മുതൽ കനത്ത പിഴ
നിയമങ്ങൾ കടുപ്പിച്ച് സൗദി. സൗദിയിൽ ഭക്ഷണ നിർമാണത്തിലെ വീഴ്ചക്ക് ഇനി മുതൽ കനത്ത പിഴ ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു. കാലാവധി കഴിഞ്ഞ ഉത്പന്നങ്ങൾ വിറ്റാൽ പിഴ ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു . പിഴ സംഖ്യ കുത്തനെ കൂട്ടിയിരിക്കുന്നത്, സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയാണ് .
ഭക്ഷണത്തിന്റെയും സുരക്ഷയുടെയും കാര്യത്തിൽ വിട്ടുവീഴ്ച വേണ്ട എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിനോടനുബന്ധിച്ചാണ് സൗദി ഫുഡ് ആൻഡ് ഡ്രിങ്ക് അതോറിറ്റി പിഴ തുക കൂട്ടിയിരിക്കുന്നത്. പിഴ ഈടാക്കുന്നത് മൂന്നു തട്ടുകളിലായി സ്ഥാപനങ്ങളെ തരംതിരിച്ചാണ് . ആഹാരത്തിൽ മായം ചേർത്താലോ നിരോധിത വസ്തുക്കൾ ഉപയോഗിച്ചാലോ പിഴ അഞ്ച് ലക്ഷം റിയാൽ ആയിരിക്കും.
കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് ഇത് ബാധകമാകും . ഇടത്തരം സ്ഥാപനങ്ങൾ നാല് ലക്ഷം റിയാൽ പിഴ നൽകണം എന്നംപുതിയ വ്യവസ്ഥ . ചെറുകിട സ്ഥാപനങ്ങൾ മൂന്നുലക്ഷം റിയാലും പിഴ കൊടുക്കണം .
https://www.facebook.com/Malayalivartha