തിരികെ സൗദിയിലേക്ക് മടങ്ങാമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും.... ക്യാന്‍സര്‍ രോഗബാധിതനായി നാട്ടില്‍ ചികിത്സയില്‍ കഴിഞ്ഞ സൗദി പ്രവാസി മരണത്തിന് കീഴടങ്ങി
തിരികെ സൗദിയിലേക്ക് മടങ്ങാമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും.... ക്യാന്‍സര്‍ രോഗബാധിതനായി നാട്ടില്‍ ചികിത്സയില്‍ കഴിഞ്ഞ സൗദി പ്രവാസിയായിരുന്ന മോഹനന്‍ ചെട്ടിയാര്‍ (67 വയസ്സ്), ക്യാന്‍സര്‍ രോഗബാധിതനായി നാട്ടില്‍ ചികിത്സയില്‍ ഇരിക്കെ, അസുഖം മൂര്‍ച്ഛിച്ചു മരണമടഞ്ഞു. മുപ്പതിലേറെ വര്‍ഷം സൗദിയിലായിരുന്നു.
അല്‍കോബാര്‍ തുഗ്ബയില്‍ ഫാബ്രിക്കേഷന്‍ വര്‍ക്ക്‌ഷോപ്പ് നടത്തി വന്നിരുന്ന മോഹനന്‍ ചെട്ടിയാര്‍, ഒന്നര വര്‍ഷം മുന്‍പാണ് ക്യാന്‍സര്‍ രോഗബാധിതര്‍ എന്ന് തിരിച്ചറിഞ്ഞു ചികിത്സയ്ക്ക് വേണ്ടി നാട്ടില്‍ എത്തിയത്.
നാട്ടിലെ ചികിത്സ വഴി രോഗം ഭേദമാക്കി തിരികെ സൗദിയിലേക്ക് മടങ്ങാമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ വിധി അതിനു സമ്മതിച്ചില്ല. കോബാര്‍ പ്രവാസലോകത്തു സജീവമായിരുന്ന മോഹനന്‍ ചെട്ടിയാര്‍ക്ക് വലിയൊരു സൗഹൃദവലയവും ഉണ്ടായിരുന്നു.
കൊല്ലം പറവൂര്‍ പ്ലാവിന്‍മൂടില്‍ 'സമ്മോഹനം' വീട്ടില്‍ താമസക്കാരനായ മോഹനന്‍ ചെട്ടിയാര്‍ക്ക് ഭാര്യയും മൂന്നു മക്കളുമുണ്ട്. മനോജ് മോഹന്‍, മഹേഷ് മോഹന്‍, രഞ്ജിത മോഹന്‍ എന്നിവരാണ് മക്കള്‍.
"
https://www.facebook.com/Malayalivartha