“ബൈ ടു, ഗെറ്റ് വൺ ഫ്രീ” ഓഫറിലെടുത്ത ടിക്കറ്റിലൂടെ ഭാഗ്യം വന്നത് പ്രവാസിയായ നൂർ മിയയ്ക്ക്
മലയാളികളടക്കം നിരവധി പേരുടെ ജീവിതങ്ങളാണ് ബിഗ് ടിക്കറ്റിലൂടെ മാറിമറിഞ്ഞിട്ടുള്ളത്. ഇപ്പോൾ “ബൈ ടു, ഗെറ്റ് വൺ ഫ്രീ” ഓഫറിലെടുത്ത ടിക്കറ്റിലൂടെയാണ് ഭാഗ്യം വന്നത് പ്രവാസിയായ നൂർ മിയയ്ക്ക് .. 18 വർഷമായി അൽ ഐനിൽ പെയിന്‍റിങ് തൊഴിലാളിയാണ് 40കാരനായ നൂർ മിയ .മൂന്ന് കുട്ടികളുടെ പിതാവായ നൂർ മിയ അൽ ഐന്‍ വിമാനത്താവളത്തിലെ കൗണ്ടറിൽ നിന്നാണ് ടിക്കറ്റ് എടുത്തത്
ബിഗ് ടിക്കറ്റ് സീരീസ് 266-ന്‍റെ ഏറ്റവും പുതിയ തത്സമയ നറുക്കെടുപ്പിൽ 15 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് അതായത് 34 കോടിയിലേറെ ഇന്ത്യന്‍ രൂപയാണ് നൂർ മിയ നേടിയത് ..........വിജയത്തിൽ വളരെ സന്തോഷമുണ്ടെന്നും രണ്ട് സുഹൃത്തുക്കൾക്ക് കൂടെ അവകാശപ്പെട്ടതാണ് ഈ സമ്മാനമെന്നും നൂർ മിയ പറഞ്ഞു. ആദ്യം തന്നെ തന്റെ വിസ പുതുക്കാനുള്ള നടപടിയെടുക്കും പിന്നീട് മാത്രമേ സമ്മാനത്തുക എങ്ങനെ ചെലവഴിക്കണമെന്ന് ആലോചിക്കൂയെന്നും അദ്ദേഹം പറയുന്നു
ആഗസ്റ്റിൽ മലയാളിയായ അഷ്റഫായിരുന്നു ഭാഗ്യം ലഭിച്ച മറ്റൊരു ഭാഗ്യശാലി. മീഡിയ സ്പെഷ്യലിസ്റ്റായി ജോലി നോക്കുകയാണ് അദ്ദേഹം . മൂന്ന് വർഷമായി സ്ഥിരമായി സുഹൃത്തുക്കൾക്കാെപ്പം അദ്ദേഹം ടിക്കറ്റ് എടുക്കാറുണ്ട്. സമ്മാനം അടിച്ച വിവരം അറിയച്ചുള്ള കോൾ ലഭിച്ചപ്പോൾ പ്രൊമോഷൻ ഓഫറിനെക്കുറിച്ച് പറയാനുള്ള കോൾ ആണെന്നു കരുതിഎന്നും താനാണ് വിജയി എന്നറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും മൂന്ന് തവണ തിരികെ വിളിച്ച് ഉറപ്പിച്ചതിന് ശേഷമാണ് വിജയി ആണെന്ന് താൻ ഉറപ്പിച്ചതെന്നും അഷ്‌റഫ് പറഞ്ഞിരുന്നു
ഇപ്പോൾ ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം വന്നത് ബംഗ്ലാദേശിൽ നിന്നുള്ള നൂർ മിയ ഷംസു മിയയ്ക്കാണ്
https://www.facebook.com/Malayalivartha