പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ യുവാവിന് ഹൃദയാഘാതം
പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ ഇന്ത്യാക്കാരനായ യുവാവ് മരിച്ചു. യു.പി സ്വദേശി അവാദ് നാരായണ്‍ ചൗഹാന് (43) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.
22 വര്‍ഷമായി തെക്കന്‍ സൗദിയിലെ നജ്റാനില്‍ അല്‍ മസാര്‍ കണ്സ്ട്രഷന് കമ്പനിയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനായി എക്സിറ്റ് വിസ അടിച്ച് കാത്തിരിക്കുന്നതിനിടയിലാണ് അന്ത്യം സംഭവിച്ചത്.
ഭാര്യയും ഒരു മകനുമാണുള്ളത്. ഇന്ത്യന്‍ കോണ്‍സുലേറ്റ് സി.സി.ഡബ്ല്യു മെമ്പറും നജ്റാന് ഒ.ഐ.സി.സി പ്രസിഡന്റുമായ എം.കെ. ഷാക്കിര്‍ കൊടശേരിയുടെ ശ്രമഫലമായി വളരെ വേഗം നിയമനടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ നാട്ടിലേക്കയച്ചു.
"
https://www.facebook.com/Malayalivartha