മലയാളി യുവാവ് ഹൃദയസ്തംഭനം മൂലം ജുബൈലില്‍ നിര്യാതനായി
മലയാളി യുവാവ് ഹൃദയസ്തംഭനം മൂലം ജുബൈലില്‍ നിര്യാതനായി. പത്തനംതിട്ട സ്വദേശി സുമേഷ് കൈമള്‍ ചെങ്ങഴപ്പള്ളില്‍ (38) ആണ് മരിച്ചത്. കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുള്ള ഒരു കമ്പനിയില്‍ സേഫ്റ്റി ഓഫീസര്‍ ആയി ജോലി ചെയ്യുകയായിരുന്നു സുമേഷ്. പിതാവ്: പുരുഷോത്തമ കൈമള്‍, മാതാവ്: സുലോചന ദേവി. മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
"
https://www.facebook.com/Malayalivartha