കണ്ണീര്‍ക്കാഴ്ചയായി... വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി പോകവേ സൗദി അല്‍ ഹസയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി അമ്മയും കുഞ്ഞും മരിച്ചു...
കണ്ണീര്‍ക്കാഴ്ചയായി... സൗദി അല്‍ ഹസയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി അമ്മയും കുഞ്ഞും മരിച്ചു... മദീനയില്‍ നിന്ന് ദമ്മാമിലേക്ക് സഞ്ചരിക്കുന്നതിനിടെ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അല്‍ അഹ്‌സക്ക് സമീപം അപകടത്തില്‍പെട്ട് മലപ്പുറം അരീക്കോട് സ്വദേശി എന്‍.വി. സുഹൈലിന്റെ ഭാര്യ സഫയും അവരുടെ കുഞ്ഞുമാണ് മരിച്ചത്.
സുഹൈലിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തു. ഹൈദര്‍ ഉള്ളാളിന്റെ മകളാണ് മരിച്ച സഫ. ദമ്മാമില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പുറപ്പെട്ടതായിരുന്നു കുടുംബം.
"
https://www.facebook.com/Malayalivartha