കണ്ണീര്‍ക്കാഴ്ചയായി... ദുബായില്‍ മലനിരകളിലെ കാല്‍നടയാത്രയ്ക്കിടെ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം....
കണ്ണീര്‍ക്കാഴ്ചയായി... ദുബായില്‍ മലനിരകളിലെ കാല്‍നടയാത്രയ്ക്കിടെ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം....ഹൈക്കിങ്ങി(മലനിരകളില്‍ കാല്‍നടയാത്ര)നിടെയാണ് ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് സൂര്യതാപമേറ്റത്.
ദുബായിലെ ഹെര്യറ്റ് വാട് യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യന്‍ വിദ്യാര്‍ഥി ഷോണ്‍ ഡിസൂസയാണ് മരിച്ചതെന്ന് കുടുംബം . ഷോണിന്റെ മാതാപിതാക്കളും രണ്ട് സഹോദരന്മാരും രക്ഷപ്പെട്ടു. ഞായറാഴ്ച വടക്കന്‍ എമിറേറ്റുകളിലൊന്നില്‍ ഹൈക്കിങ് നടത്തുമ്പോഴായിരുന്നു മകന്‍ തളര്‍ന്നുവീണതെന്ന് പിതാവ് ഏലിയാസ് സിറില്‍ ഡിസൂസ . ഉടന്‍ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ീന്തലില്‍ മിടുക്കനായിരുന്ന ഷോണ്‍ കായികതാരവും മലകയറ്റക്കാരനുമായിരുന്നു.
അതേസമയം ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍എംസി) റിപ്പോര്‍ട് പ്രകാരം കഴിഞ്ഞ ഞായറാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില അബുദാബിയിലെ അല്‍ ദഫ്ര മേഖലയിലെ അല്‍ ജസീറയിലാണ് 44.8 ഡിഗ്രി സെല്‍ഷ്യസ്. കടുത്ത വേനല്‍ക്കാലത്ത് ട്രക്കിങ്ങിനിടെ മുന്‍പും ഒട്ടേറെ അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha