25 വര്‍ഷത്തെ പ്രവാസ ജീവിതം.... മലയാളി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു
25 വര്‍ഷത്തെ പ്രവാസ ജീവിതം.... മലയാളി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. കായംകുളം കോയിക്കല്‍ വാര്‍ഡില്‍ മഞ്ഞാടിത്തറ മഠത്തില്‍ കിഴക്കത്തില്‍ ശ്രീകുമാര്‍ (54) ആണ് മരിച്ചത്.
25 വര്‍ഷമായി മസ്കത്തിലെ മൊബേല സനയ്യയില്‍ മെക്കാനിക്കല്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ജ്യോതി. രണ്ട് പെണ്മക്കളുണ്ട്.
അതേസമയം മറ്റൊരു സംഭവത്തില്‍ പ്രവാസി മലയാളി യുവാവ് ബഹ്റൈനില്‍ മരിച്ചു. കോഴിക്കോട് ബാലുശ്ശേരി എരമംഗലം സ്വദേശിയായ സജീര്‍ തങ്കയത്തില്‍ (37) എന്ന യുവാവാണ് മനാമയില്‍ നിര്യാതനായത്. തിങ്കളാഴ്ച രാവിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് കരുതുന്നത്.
മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ഫ്രൂട്ട്സ് കച്ചവടം നടത്തുകയായിരുന്നു സജീര്‍. അഞ്ച് വര്‍ഷമായി ബഹ്റൈനിലുണ്ട്.അടുത്ത മാസം നാട്ടില്‍ വരാനിരിക്കുകയായിരുന്നു.
" fr
https://www.facebook.com/Malayalivartha