ഖത്തറില്‍ താമസ സ്ഥലത്ത് മലയാളി ഹൃദയാഘാതം മൂലം മരിച്ചു...
ഖത്തറില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം പുതുപ്പള്ളി സ്വദേശി ജമാല്‍ ആണ് മരിച്ചത്. താമസ സ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഖത്തറിലെ ഉംസലാല്‍ അലിയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്: കൂളത്ത് ബാവുട്ടി. സഹോദരങ്ങള്‍: യാഹുട്ടി കൂളത്ത് (ഖത്തര്‍), നാസര്‍ മോന് കൂളത്ത്. ഖത്തര്‍ കെഎംസിസി തവനൂര്‍ മണ്ഡലം പ്രവര്‍ത്തകനാണ്.
അതേസമയം മറ്റൊരു സംഭവത്തില്‍ ഹൃദയാഘാതം മൂലം മലയാളി റിയാദില്‍ നിര്യാതനായി. പാലക്കാട് കോങ്ങാട് കരിമ്പ സ്വദേശി വെട്ടത്ത് ഷാനവാസ് (50) ആണ് റിയാദ് കെയര്‍ ആശുപത്രിയില്‍ മരിച്ചത്. 25 വര്‍ഷമായി റിയാദിലുള്ള ഷാനവാസ് സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു.
പിതാവ്: ഹസ്സന്, മാതാവ്: ആയിഷ കുട്ടി, ഭാര്യ: സജ്ല, മക്കള്‍: മുഹമ്മദ് അജ്സല്‍, സന നഹ് ല, സഹ് ല. മൃതദേഹം നാട്ടില്‍ കൊണ്ടുപോകും.
"
https://www.facebook.com/Malayalivartha