മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് റിയാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മലയാളി മരിച്ചു...
മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് റിയാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മലയാളി മരിച്ചു. പാലക്കാട് മങ്കര മന്‍ക്കുരുശി തരുവക്കോട് അനീഷ് (43) ആണ് റിയാദ് ശുമൈസിയിലെ കിങ് സഊദ് ആശുപത്രിയില്‍ മരിച്ചത്.
റിയാദില്‍ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. പിതാവ്: അലിയാര്, മാതാവ്: ഖൈര്റുന്നീസ, ഭാര്യ: ഫരീഷ, മക്കള്‍: അന്‍ഷാദ്, അന്‍സിയ.
മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനായി സൃഹൃത്ത് ഹംസയെ സഹായിക്കാനായി റിയാദ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ഭാരവാഹികള്‍ രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha