കണ്ണീരടക്കാനാവാതെ....അല്‍ ബാഹായിലെ അല്‍ ഗറായില്‍ നടന്ന വാഹനാപകടത്തില്‍ മരിച്ച ജോയല്‍ തോമസിന്റെ മൃതദേഹം നാളെ കേരളത്തിലെത്തിക്കും
കണ്ണീരടക്കാനാവാതെ.... അല്‍ ബാഹായിലെ അല്‍ ഗറായില്‍ നടന്ന വാഹനാപകടത്തില്‍ മരിച്ച ജോയല്‍ തോമസിന്റെ മൃതദേഹം നാളെ കേരളത്തിലെത്തിക്കും.
കോഴിക്കോട് ചക്കിട്ടപാറ പുരയിടത്തില്‍ വീട്ടില്‍ തോമസിന്റെയും മോളിയുടെയും മകനായിരുന്നു ജോയല്‍ തോമസ്. നാളെ ഉച്ചക്ക് ജിദ്ദയില്‍ നിന്നും പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ കൊണ്ടുപോകുന്ന മൃതദേഹം രാത്രി പത്ത് മണിക്ക് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ചേരുമെന്ന് ജീവകാരുണ്യ പ്രവര്ത്തകന് പന്തളം ഷാജി
ജോയലിന്റെ ബന്ധു ജോഫിന്‍ ജോണിനും, സുഹൃത്ത് എബിനുനൊപ്പം നടപടിക്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനായി കുടുംബത്തെ സഹായിച്ചിരുന്നത് പന്തളം ഷാജിയാണ്. ജോയല്‍ തോമസ് അടക്കം നാല് പേരാണ് അപകടത്തില്‍ മരിച്ചത്.
ജോയലിനെ കൂടാതെ ഉത്തര്‍പ്രദേശ് സ്വദേശി മുക്കറം ഇസ്ലാമും ഒരു ബംഗ്ലാദേശി പൗരനും സുഡാനി പൗരനുമാണ് മരിച്ച മറ്റുള്ളവര്‍. അപകടത്തെ തുടര്‍ന്ന് വാഹനത്തിന് തീ പിടിച്ചതിനാല്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യമായിരുന്നു.വിരല്‍ അടയാളവും മറ്റും ശേഖരിച്ച് ശാസ്ത്രീയ പരിശോധനയിലൂടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമം നടത്തിയെങ്കിലും തിരിച്ചറിയാന്‍ സാധിക്കാത്തതിനാല്‍ ജോയലിന്റെ സഹോദരന് ജോജി നാട്ടില്‍ നിന്നും സൗദിയില്‍ എത്തി ഡി എന്‍ എ പരിശോധനയ്ക്ക് രക്ത സാമ്പിള്‍ നല്കിയിട്ടുണ്ടായിരുന്നു.
ഡി എന്‍ എ ഫലം വന്ന് മൃതദേഹം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് നിയമനടപടില്‍ പൂര്‍ത്തിയാക്കി അല്‍ ഗറാ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ എംബാം ചെയ്യുന്നതിന് ജിദ്ദയിലേക്ക് മാറ്റിയിരുന്നു. മൃതദേഹത്തെ അനുഗമിച്ച് ബന്ധു ജോഫിന്‍ ജോണ്‍.
https://www.facebook.com/Malayalivartha