സൗദിയിലെ ഹറാദില്‍ പ്രവാസി മലയാളി ജോലിസ്ഥലത്ത് ഹൃദയാഘാതം മൂലം അന്തരിച്ചു....
സൗദിയിലെ ഹറാദില്‍ പ്രവാസി മലയാളി ജോലിസ്ഥലത്ത് ഹൃദയാഘാതം മൂലം അന്തരിച്ചു. കൊല്ലം, ശക്തികുളങ്ങര, കാവനാട് സ്വദേശി ഖലീല്‍ അഴികത്തു വടക്കതില്‍ വീട്ടില്‍ ഷാബുദീന്‍ (46) ആണ് മരിച്ചത്.
ജോലി സ്ഥലത്ത് വെച്ച് നെഞ്ചുവേദന മൂലം കുഴഞ്ഞു വീണ ഷാബുദീനെ ആശുപത്രിയിലെത്തിച്ച് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ നില വഷളായി.
ഹറാദിലെ സ്വകാര്യ കമ്പനിയില്‍ രണ്ട് വര്‍ഷമായി മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു ഷാബുദീന്‍ . ഹുഫൂഫ് പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി സുഹൃത്തുക്കള്‍ . സംസ്‌കാരചടങ്ങുകള്‍ പിന്നീട് നാട്ടില്‍ നടക്കുന്നതാണ്.
https://www.facebook.com/Malayalivartha