ബാഗേജ് പരിധി വെട്ടിക്കുറച്ച പിന്നാലെ പ്രവാസികൾക്ക് അടുത്ത തിരിച്ചടി, കേരളത്തിലേക്കുള്ള പ്രതിദിന സർവീസുകളുടെ എണ്ണം ചുരിക്കി ഗൾഫ് എയർ, നിലവിലുള്ള സർവീസുകളുടെ വിശദാംശങ്ങൾ ഇങ്ങനെ...!!
ബാഗേജ് പരിധി കുറച്ച നടപടിക്ക് പിന്നാലെ പ്രവാസികൾക്ക് വീണ്ടും തിരിച്ചടി. കേരളത്തിലേക്ക് പ്രതിദിനം ഉണ്ടായിരുന്ന സർവീസുകൾ ബഹ്റെെന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ ഗൾഫ് എയർ വെട്ടിച്ചുരുക്കി. നവംബർ നാല് മുതൽ നാല് ദിവസം മാത്രമേ കേരളത്തിലേക്ക് ഗൾഫ് എയറിന്റെ സർവീസ് ഉണ്ടായിരിക്കുകയുള്ളൂ. തിരികെയുള്ള സര്‍വീസും നാല് ദിവസമാക്കി ചുരുക്കി.
ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്ക് ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായിരിക്കും സർവീസ് ഉണ്ടായിരിക്കുക. ഞായർ, ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിലായിരിക്കും ബഹ്റൈനിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസുണ്ടാവുക.
അതേസമയം ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ഇത്തിഹാദ് എയര്‍വേയ്സ്. ഡിസംബര്‍ 15 മുതല്‍ രാജസ്ഥാനിലെ ജയ്പൂരിലേക്ക് സര്‍വീസുകള്‍ വ്യാപിപ്പിക്കും. ഉടന്‍ തന്നെ ഇത്തിഹാദ് എയര്‍വേയ്സ് അബുദാബിക്കും ജയ്പൂരിനും ഇടയ്ക്ക് 10 സര്‍വീസുകള്‍ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ഈ റൂട്ടില്‍ നാല് മാസം മുൻപാണ് ഇത്തിഹാദ് എയര്‍വേയ്സ് സര്‍വീസ് ആരംഭിച്ചത്. ഈ സര്‍വീസിന് ഡിമാന്‍ഡ് വര്‍ധിച്ചെന്നും ഇതോടെയാണ് പ്രതിവാര സര്‍വീസ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്നും ഇത്തിഹാദ് ചീഫ് റെവന്യൂ ആന്‍ഡ് കൊമേഴ്സ്യല്‍ ഓഫീസര്‍ എറിക് ഡേ വ്യക്തമാക്കി.
https://www.facebook.com/Malayalivartha