യുഎഇയുടെ വിവിധ എമിറേറ്റുകളിൽ വരും ദിവസങ്ങളിൽ മഴയെത്തും, ദൂരക്കാഴ്ച കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
യുഎഇയുടെ പല എമിറേറ്റുകളിലും 23 ബുധനാഴ്ച്ചവരെ ദേശീയ കാലാവസ്ഥ കേന്ദ്രം നേരിയതോ, കനത്തതോ ആയ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരുന്നു. ഇത് അച്ചട്ടാകുന്ന തരത്തിലുള്ള കാലാവസ്ഥാ മാറ്റങ്ങളാണ് രാജ്യത്തിന്റെ വിവിധയിടങ്ങളിൽ പ്രകടമാകുന്നത്. പ്രവചനം അനുസരിച്ച് ബുധനാഴ്ചവരെ യുഎഇയുടെ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. അൽഐൻ, ഫുജൈറ പരിസര പ്രദേശങ്ങളിലാണ് മഴ കൂടുതലായി പ്രതീക്ഷിക്കുന്നത്.ചൊവ്വ, ബുധൻ ദിവസങ്ങളിലും താപനിലയിൽ കുറവുണ്ടാകും. ചില കിഴക്ക്, തെക്ക് പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നുണ്ട്.
രാജ്യത്ത് രാവിലെ അനുഭവപ്പെടുന്ന മൂടല്‍മഞ്ഞിന്‍റെ സാധ്യത കണക്കിലെടുത്ത് റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചിരുന്നു. രാവിലെ 9 മണി വരെ ദൂരക്കാഴ്ചയെ ബാധിക്കുന്ന തരത്തില്‍ മൂടല്‍മഞ്ഞ് അനുഭവപ്പെടുമെന്നാണ് ദേശീയ കാലാവസ്ഥ കേന്ദ്രം നല്‍കിയ അറിയിപ്പ്.
ദൂരക്കാഴ്ച കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.മാറിവരുന്ന വേഗപരിധികള്‍ പാലിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചില റോഡുകളില്‍ വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററാക്കിയിട്ടുണ്ട്. അബുദാബി അല്‍ ഐന്‍, അബുദാബി അല്‍ ഐന്‍, അബുദാബി സ്വെയ്ഹാന്‍ റോഡ്, അബുദാബി അല്‍ ഐന്‍, ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡ്, അല്‍ താഫ് റോഡ്, സ്വെയ്ഹാന്‍ റോഡ്, അല്‍ താഫ് റോഡ് എന്നീ റോഡുകളിലാണ് വേഗപരിധിയില്‍ മാറ്റമുള്ളത്.
ഇതേസമയം, കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒമാന്‍റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ പെയ്തിരുന്നു. പലയിടങ്ങളിലും, പ്രത്യേകിച്ച് പര്‍വത പ്രദേശങ്ങളുടെ ചുറ്റുപാടുകളില്‍ വലിയ രീതിയില്‍ വെള്ളം കയറുകയും വലിയ നാശനഷ്ടങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിരുന്നു. മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് വീടുകളിലും വാഹനങ്ങളിലും കുടുങ്ങിയവരെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തുകയായിരുന്നു.
ഒമാന്‍റെ പല പ്രദേശങ്ങളിലും റെക്കോഡ് മഴയാണ് ഇതിനകം രേഖപ്പെടുത്തിയത്. രാജ്യത്ത് ഒക്ടോബര്‍ 24 വരെ പ്രതികൂല കാലാവസ്ഥയുണ്ടാകുമെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സിഎഎ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിവിധ പ്രദേശങ്ങളില്‍ ഇടയ്ക്കിടെ ഇടിമിന്നലോടു കൂടിയ മഴയുണ്ടാകും. അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്ന് പ്രവചനമുണ്ട്.
https://www.facebook.com/Malayalivartha