ഇത് ദുബായിയുടെ സമ്മാനം, ഈ രീതി പിന്തുടരുന്ന പ്രവാസികൾക്ക് ഇനി പ്രത്യേകം ആനൂകൂല്യങ്ങൾ ലഭിക്കും, പുതിയ പദ്ധതി പ്രഖ്യാപിച്ചു
യുഎഇയിൽ റെസിഡൻസി നിയമലംഘകരായി തുടരുന്നവർക്ക് പോലും പൊതുമാപ്പിലൂടെ നിയമപരമായി രാജ്യത്ത് തുടരാൻ അവസരം ഒരുക്കി കൊടുത്തിരിക്കുകയാണ് അധികൃതർ. ഇത്രയൊക്കെ ഇളവുകൾ ചെയ്തിട്ടും അത് പ്രയോജനപ്പെടുത്താതെ അനധികൃമായി രാജ്യത്ത് തുടരുന്നവരെ മാത്രമാണ് ജയിലിൽ അടയ്ക്കുകയും വൻതുക പിഴ ഈടാക്കുന്നതും നാടുകടത്തുകയും ചെയ്യുന്നത്. നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കുന്നതിനൊപ്പം തന്നെ റെസിഡൻസി നിയമങ്ങൾ കൃത്യമായി പാലിക്കുന്ന പ്രവാസികൾക്കാകട്ടെ ഇനി പ്രത്യേകം ആനൂകൂല്യങ്ങൾ ലഭിക്കും.
നിയമം കൃത്യമായി പലിക്കുന്നവർക്കുള്ള ദുബായിയുടെ ഒരു ചെയറിയ സമ്മാനമായി ഇതിനെ കണക്കാക്കാം. കൂടാതെ ഇത് തുടർന്നും നിലനിർത്താനുള്ള പ്രചോദനം കൂടിയാണിത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ആണ് പ്രവാസികൾക്കും ഇമറാത്തി സ്പോൺസർമാർക്കും പ്രത്യേകം ആനൂകൂല്യങ്ങൾ പ്രഖ്യാപിച്ചത്. ദി ഐഡിയൽ ഫെയ്സ് എന്നാണ് പുതിയ പദ്ധതിയുടെ പേര്. കഴിഞ്ഞ 10 വർഷത്തിനിടയിൽ റസിഡൻസി നിയമലംഘനം നടത്താത്ത ദുബായിലെ പ്രവാസികൾക്കും ഇമറാത്തി സ്പോൺസർമാർക്കും നവംബർ ഒന്നു മുതൽ ആനുകൂല്യങ്ങൾ ലഭിക്കും.
ആനുകൂല്യം ലഭിക്കുന്നതിനുള്ള യോഗ്യതകൾ വിശദമായി നോക്കാം. അപേക്ഷകർ വിദേശികളോ യുഎഇ പൗരന്മാരോ ആയിരിക്കണം. കുറഞ്ഞത് 10 വർഷമെങ്കിലും ദുബായിൽ താമസിക്കണം, കഴിഞ്ഞ 10 വർഷമായി റസിഡൻസി ലംഘനങ്ങളൊന്നും ചെയ്യാത്ത ഒന്നോ അതിലധികമോ വ്യക്തികളുടെ സ്പോൺസർ ആയിരിക്കണം സ്വദേശികൾ.സ്പോൺസർക്ക് നടപ്പുവർഷം റസിഡൻസി ലംഘനങ്ങളൊന്നും രേഖപ്പെടുത്താൻ പാടില്ല.
ലഭിക്കുന്ന പ്രത്യേക ആനുകൂല്യങ്ങൾ കൂടി പരിശോധിക്കാം... ഡിജിറ്റൽ അഭിനന്ദന സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. കൂടാതെ ആമർ സെന്ററുമായി ബന്ധപ്പെടുമ്പോൾ സേവനത്തിൽ മുൻഗണന, ആമർ സെന്ററുകളിൽ ദി ഐഡിയൽ ഫെയ്സ് പ്രവാസികൾക്കായി പ്രത്യേക ക്യു സംവിധാനം,
മുതിർന്ന പൗരന്മാർക്ക് സ്വന്തം വസതികളിൽ മൊബൈൽ സേവന വാഹനം വഴി സേവനങ്ങൾ ലഭിക്കും. ആദ്യഘട്ടത്തിൽ വ്യക്തികൾക്ക് മാത്രമാണ് പ്രത്യേക അവകാശങ്ങൾ ലഭിക്കുക. രണ്ടാംഘട്ടത്തിൽ സ്ഥാപനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
https://www.facebook.com/Malayalivartha