സങ്കടക്കാഴ്ചയായി... അബുദാബിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. ...
അബുദാബിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. പത്തനംതിട്ട വള്ളിക്കോട് മണ്ണപ്പാട്ട് വടക്കേതില്‍ രാമചന്ദ്രക്കുറുപ്പിന്റെയും ശ്യാമളയമ്മയുടെയും മകന് അജിത് രാമചന്ദ്രക്കുറുപ്പ് (40), പാലക്കാട് ചെര്‍പ്പുളശ്ശേരി നെല്ലായ മാരായമംഗലം സൗത്ത് ചീരത്ത്പള്ളിയാലില് രാജകുമാരന് (38) എന്നിവരാണ് മരിച്ചത്. മരിച്ചവരില്‍ ഒരാള്‍ പഞ്ചാബ് സ്വദേശിയായിരുന്നു.
അല്‍ റീം ഐലന്‍ഡിലെ സിറ്റി ഓഫ് ലൈറ്റ്സ് എന്ന കെട്ടിടത്തില്‍ ചൊവ്വ പകല്‍ 2.30 യോടെയായിരുന്നു അപകടം നടന്നത്. കെട്ടിടത്തിലെ മാലിന്യ ടാങ്കിന്റെ പൈപ്പ് ചോര്‍ച്ച പരിശോധിക്കാനായി മാന്‍ഹോളിലിറങ്ങിയ പഞ്ചാബ് സ്വദേശിയാണ് ആദ്യം ശ്വാസംമുട്ടി താഴേക്ക് വീണത്. ഇയാളെ രക്ഷിക്കാനായി ശ്രമിക്കുന്നതിനിടെയാണ് അജിത്തും രാജകുമാരനും അപകടത്തില്‍പ്പെട്ടത്.
15 വര്‍ഷമായി അബുദാബി ഇന്‍സ്പയര്‍ ഇന്റര്‍ഗ്രേറ്റഡ് കമ്പനിയിലെ മെയിന്റനന്‍സ് മെക്കാനിക് അസിസ്റ്റന്റായി ജോലി ചെയ്യുകയാണ് അജിത്. ഒന്നര മാസം മുമ്പാണ് നാട്ടിലെത്തി തിരിച്ചു പോയത്. ഓണത്തിന് നാട്ടില്വന്ന രാജകുമാരന് സെപ്തംബര്‍ 14നാണ് മടങ്ങിയത്. അച്ഛന് ഉണ്ണികൃഷ്ണന് നായര്‍, അമ്മ ശാന്തകുമാരി. ഭാര്യ: രേവതി. മക്കള്‍: ധീരജ്, നേഹ. അബുദാബിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കന്‍ ശ്രമം ആരംഭിച്ചു.
"
https://www.facebook.com/Malayalivartha