Widgets Magazine
25
Oct / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹമാസ് പ്രതിനിധി സംഘം ബുധനാഴ്ച റഷ്യയിലെ മോസ്കോയിൽ... അബു മർസൂക്കിൻ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പുടിനുമായി ചർച്ചയിൽ... യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്ക് സാധ്യത...


തുര്‍ക്കിയിലെ അങ്കാറയില്‍ ഉണ്ടായ ഭീകരാക്രമണം...കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി...കൃത്യമായ തിരിച്ചടി ഉണ്ടാകുമെന്ന് തുര്‍ക്കി പ്രസിഡന്റ് എർദോഗാൻ... സുരക്ഷാസേന സ്ഥലം വളയുകയും ജീവനക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു...


കരാർ അംഗീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങും...അതിർത്തിയിൽ നിർണായകമായ നീക്കം...റഷ്യയിലെ കസാനിൽ ബ്രിക്സ് ഉച്ചകോടിക്കിടെ ഇന്ത്യയുടെ നീക്കം...


ഭീതി വിതച്ച് ദന എത്തുമ്പോൾ...സജ്ജമാണെന്ന് അ​ഗ്നിരക്ഷാ സേന... ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായെന്നും, 182 ടീമുകളിലായി 2,000-ത്തിലധികം ഉദ്യോ​ഗസ്ഥരെ വിവിധയിടങ്ങളിലായി വിന്യസിച്ചു...


എനിക്ക് എല്ലാത്തിലും പുഞ്ചിരിക്കാൻ കഴിയുമെങ്കിൽ, നിങ്ങൾക്കും കഴിയും! ആളുകൾ എന്നെ കീറിമുറിക്കാൻ ശ്രമിച്ചു, പക്ഷേ .. കുറിപ്പുമായി അമൃത സുരേഷ്

പ്രവാസികൾക്ക് മുന്നിൽ ഇനി ദിവസങ്ങൾ മാത്രം, പൊതുമാപ്പിൽ പതിനായിരത്തിലേറെ പേർക്ക് ഇതിനോടകം സേവനം നൽകി ഇന്ത്യൻ കോൺസുലേറ്റ്, കാലാവധിക്ക് ശേഷം യുഎഇയിൽ തങ്ങിയാൽ പരിശോധനയിൽ പിടികൂടി നാടുകടത്തും...!!

24 OCTOBER 2024 10:44 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം, കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

സങ്കടം അടക്കാനാവാതെ.... ബഹ്‌റൈന്‍ മുന്‍ പ്രവാസിയായ അധ്യാപിക നാട്ടില്‍ നിര്യാതയായി...

സങ്കടക്കാഴ്ചയായി... അബുദാബിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. ...

പ്രവാസി തൊഴിലാളികളുടെ കഴിവുകളുടെ നിലവാരം വിലയിരുത്തും, തൊഴിൽ യോഗ്യതാ പരീക്ഷ നിർബന്ധമാക്കി സൗദി, ‘പ്രഫഷനൽ അക്രഡിറ്റേഷൻ പ്രോഗ്രാം’ ആരംഭിച്ചതിനുശേഷം അംഗീകാരം ലഭിച്ചത് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് ലക്ഷത്തിലേറെ പേർക്ക്

ഇത് ദുബായിയുടെ സമ്മാനം, ഈ രീതി പിന്തുടരുന്ന പ്രവാസികൾക്ക് ഇനി പ്രത്യേകം ആനൂകൂല്യങ്ങൾ ലഭിക്കും, പുതിയ പദ്ധതി പ്രഖ്യാപിച്ചു

പൊതുമാപ്പ് പ്രയോജനപ്പടുത്തി പ്രവാസികളെ സഹായിക്കാൻ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും അക്ഷീണം പരിശ്രമിക്കുകയാണ്. പൊതുമാപ്പിൽ പതിനായിരത്തിലേറെ പ്രവാസി ഇന്ത്യക്കാർക്ക് ഇതിനോടകം സേവനം നൽകി.അവസരം പ്രയോജനപ്പെടുത്താൻ ആരെങ്കിലും ഉണ്ടെങ്കിൽ എത്രയും വേഗം ചെയ്യണമെന്നു കോൺസൽ ജനറൽ സതീഷ്കുമാർ ശിവൻ അഭ്യർഥിച്ചു.

ബയോമെട്രിക് രേഖകൾ നൽകുന്നത് ഒഴികെ യുഎഇ സർക്കാർ സംവിധാനങ്ങൾ നൽകുന്ന എല്ലാ സേവനങ്ങളും സഹായ കേന്ദ്രത്തിലൊരുക്കിയാണ് ഇന്ത്യൻ കോൺസുലേറ്റ് പ്രവാസികളെ പൊതുമാപ്പ് നേടാൻ സഹായിക്കുന്നത്. പാസ്പോർട്ട് അടക്കമുള്ള രേഖകൾ മണിക്കൂറുകൾക്കുള്ളിലാണ് ആവശ്യക്കാർക്ക് നൽകിയത്. ഇതുവരെ സഹായം തേടി എത്തിയവരിൽ 1300 പേർക്ക് പാസ്പോർട്ട്, 1700 പേർക്ക് എമർജൻസി സർട്ടിഫിക്കറ്റ് 1500 പേർക്ക് എക്സിറ്റ് പെർമിറ്റ് എന്നിവ നൽകി. ബാക്കിയുള്ളവരിൽ ഭൂരിഭാഗവും യാത്ര വിലക്കുള്ളവരാണ്. ഇവരുടെ യാത്രാ വിലക്കുമായി ബന്ധപ്പെട്ട കേസുകൾ തീർപ്പാക്കാതെ രാജ്യം വിടാൻ കഴിയില്ല.

വിസ കാലാവധി കഴിഞ്ഞവർക്ക് രാജ്യം വിടാനുള്ള എക്സിറ്റ് പെർമിറ്റ് നൽകാനുള്ള സൗകര്യം കോൺസുലേറ്റിലുണ്ട്. ടൈപ്പിങ് സെന്ററിൽ ലഭിക്കുന്ന സേവനങ്ങളും ഇവിടെ ലഭിക്കും. ജിഡിആർഎഫ്എയുടെ അൽ അവീർ സെന്ററിലും ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. പൊതുമാപ്പ് പ്രയോജനപ്പെടുത്താതെ രാജ്യത്തു തുടരുന്നവർക്ക് കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്നു യുഎഇ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. നവംബർ ഒന്നുമുതൽ നിയമ ലംഘകർക്കെതിരായ നടപടി കടുപ്പിക്കും.

പൊതുമാപ്പിന് ശേഷം രാജ്യം വിടാത്തവരുടെ എക്സിറ്റ് പെർമിറ്റ് സ്വമേധയാ റദ്ദാകും. ഇവർക്ക് പൊതുമാപ്പ് ആനുകൂല്യം നഷ്ടപ്പെടുമെന്ന് മാത്രമല്ല മുൻകാല പിഴയും നിയമനടപടികളും പുനഃസ്ഥാപിക്കുമെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി അറിയിച്ചു. എക്സിറ്റ് പെർമിറ്റിന്റെ കാലാവധി 14 ദിവസമാണ്. നിശ്ചിത ദിവസത്തിനകം രാജ്യം വിടാത്തവർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും സൂചിപ്പിച്ചു.

നിയമലംഘകരായി യുഎഇയിൽ കഴിയുന്നവർക്ക് നിയമാനുസൃതം രാജ്യം വിടാനോ രേഖകൾ നിയമാനുസൃതമാക്കി യുഎഇയിൽ തുടരാനോ ഉള്ള അവസരമാണ് പൊതുമാപ്പ്. അനധികൃത താമസത്തിന്റെ കാലയളവ് എത്ര പഴയതാണെങ്കിലും പിഴയിൽ കുടിശ്ശിക ഉണ്ടെങ്കിലും നിരുപാധികം മാപ്പുനൽകിയാണ് വിദേശികൾക്ക് രാജ്യം വിടാനോ രേഖകൾ ശരിപ്പെടുത്താനോ യുഎഇ അവസരമൊരുക്കുന്നത്.

അപേക്ഷകരുടെ വിരലടയാളം രേഖപ്പെടുത്തിയ ശേഷം പിഴ കൂടാതെ രാജ്യം വിട്ടു പോകുന്നതിന് എക്സിറ്റ് പാസ് നൽകും. നേരത്തെ വിരലടയാളം രേഖപ്പെടുത്തിയവർക്ക് നേരിട്ട് പൊതുമാപ്പിന് അപേക്ഷിക്കാം. അല്ലാത്തവർ വിരലടയാളം രേഖപ്പെടുത്തിയ ശേഷം അപേക്ഷിക്കണം. എക്സിറ്റ് പെർമിറ്റ് ലഭിച്ചാൽ വിമാന ടിക്കറ്റ് എടുത്ത് ഈ മാസം 31നകം രാജ്യ വിടണം. ആനുകൂല്യം പ്രയോജനപ്പെടുത്തി പോകുന്നവർക്ക് പുതിയ വീസയിൽ തിരിച്ചെത്താം. എന്നാൽ ആനുകൂല്യം പ്രയോജനപ്പെടുത്താതെ രാജ്യത്ത് തുടരുന്നവർക്ക് കടുത്ത ശിക്ഷ നേരിടേണ്ടിവരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം, കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു  (4 hours ago)

യുഎഇയിൽ പ്രവാസികളുടെ ജീവനെടുത്ത അപകടം സഹപ്രവർത്തകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ, മൂവരും മരണപ്പെട്ടത് അടച്ചിട്ടിരുന്ന, മൂന്ന് മീറ്ററിലധികം താഴ്ചയുള്ള മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച്, അറ്റകുറ്റപ്  (4 hours ago)

പ്രവാസികൾക്ക് മുന്നിൽ ഇനി ദിവസങ്ങൾ മാത്രം, പൊതുമാപ്പിൽ പതിനായിരത്തിലേറെ പേർക്ക് ഇതിനോടകം സേവനം നൽകി ഇന്ത്യൻ കോൺസുലേറ്റ്, കാലാവധിക്ക് ശേഷം യുഎഇയിൽ തങ്ങിയാൽ പരിശോധനയിൽ പിടികൂടി നാടുകടത്തും...!!  (5 hours ago)

RUSSIA ഹമാസ് നേതാക്കൾ റഷ്യയിൽ  (9 hours ago)

TURKEY ഏർദോഗനും പണി കിട്ടി തുടങ്ങി  (9 hours ago)

INDIA മോദി ഇറങ്ങി കളി മാറി  (10 hours ago)

Cyclone-Dhana ദനയെ നേരിടാൻ തയ്യാർ  (10 hours ago)

RPF സത്യം പറയും ...! നവീൻ ബാബുവിന് റെയിൽവേ സ്റ്റേഷനിൽ അവസാന നിമിഷം സംഭവിച്ചത്...?  (10 hours ago)

2 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; സംസ്ഥാനത്ത് ആകെ 189 ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ്.  (11 hours ago)

ഹിസ്ബുള്ളയ്ക്ക് ലോകത്തില്‍ വിലാസം കാണില്ലെന്ന് ഇസ്രായേലിന്റെ ദൃഢനിശ്ചയം....  (11 hours ago)

എച്ചിൽ പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കാൻ അമ്മായിയമ്മ നിർബന്ധിച്ചു: മരിക്കുകയല്ലാതെ മറ്റു വഴിയില്ല; സ്ത്രീധന പീഡനത്തെ ചൊല്ലി, ജീവനൊടുക്കി അദ്ധ്യാപിക  (11 hours ago)

മലയോര മേഖലകളിൽ ശക്തമായ മഴ ലഭിക്കും; പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട്: ദാന ചുഴലിക്കാറ്റ് രാത്രി കര തൊടും  (11 hours ago)

വൻ കഞ്ചാവ് വേട്ട; നെടുമങ്ങാട്ടെ വാടക വീട്ടിൽ നിന്ന് പോലീസ് പിടികൂടിയത് 24കാരിയെ:- 23കാരനായ ഭർത്താവ് ഇറങ്ങിയോടി: പാലക്കാട് സ്വദേശിനിയെ ചതിക്കുഴിയിൽ വീഴ്ത്തിയത് ഫേസ്ബുക്ക് പ്രണയം...  (11 hours ago)

എനിക്ക് എല്ലാത്തിലും പുഞ്ചിരിക്കാൻ കഴിയുമെങ്കിൽ, നിങ്ങൾക്കും കഴിയും! ആളുകൾ എന്നെ കീറിമുറിക്കാൻ ശ്രമിച്ചു, പക്ഷേ .. കുറിപ്പുമായി അമൃത സുരേഷ്  (11 hours ago)

പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് നവീൻ ബാബുവിൻ്റെ കുടുംബം കോടതിയിലുന്നയിച്ചത് ഗുരുതര വാദം  (12 hours ago)

Malayali Vartha Recommends