സൗദിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം, കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
സൗദിയിൽ ചികിത്സയിലിരിക്കെ മരിച്ച കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. പ്രമേഹം മൂർച്ഛിച്ച് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കണ്ണൂർ മുണ്ടേരി ഏച്ചൂർ മാവിലാച്ചാൽ വാരത്താൻ കണ്ടി സ്വദേശി അനൂബ് കുമാർ (52) ആണ് മരിച്ചത്. റിയാദിൽ ജോലി ചെയ്തിരുന്ന അനൂബ് കുമാർ ഒരു മാസവും 10 ദിവസവുമാണ് റിയാദിലെ ശുമൈസി ആശുപത്രിയിൽ കിടന്നത്. അവിടെ വെച്ചു തന്നെ മരണം സംഭവിച്ചു.
ചൊവ്വാഴ്ച രാത്രി നാസ് എയർവേയ്സിൽ റിയാദിൽനിന്ന് കൊണ്ടുപോയ മൃതദേഹം ബുധനാഴ്ച പുലർച്ചെ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശമായ പയ്യാമ്പലത്ത് സംസ്‌കരിച്ചു.
ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നാട്ടിലേക്ക് അയക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ഉമർ അമാനത്ത്, ജാഫർ വീമ്പൂർ, സൃഹൃത്ത് രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. അനൂബിന്റെ ഭാര്യ - ദിവ്യ, മക്കൾ - ആയുഷ്, അപർണ.
https://www.facebook.com/Malayalivartha