ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, സൗദിയിൽ നെഞ്ചുവേദനയെ തുടർന്ന് തിരുവനന്തപുരം സ്വദേശി മരിച്ചു
സൗദിയിൽ നെഞ്ചുവേദനയെ തുടർന്ന് തിരുവനന്തപുരം സ്വദേശി മരിച്ചു. പൂവച്ചൽ സ്വദേശി ഷജീം (43) ആണ് തെക്കുകിഴക്കൻ പ്രവിശ്യയിലെ അൽ ബാഹയിൽവച്ച് മരണപ്പെട്ടത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അൽ ബാഹയിലെ മലയാളി സൂക്കിൽ മീൻ കടയിൽ ജോലി ചെയ്യുകയായിരുന്നു ഷജീം.
മൃതദേഹം അൽബാഹ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഷജീമിന്റെ പിതാവ്: മീര സാഹിബ്, മാതാവ്: സുബൈദ ബീവി. ഭാര്യ: നജീമ. മക്കൾ: അഫ്സൽ, മുഹമ്മദ് റയ്യാൻ.
https://www.facebook.com/Malayalivartha