കൊല്ലം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ നിര്യാതനായി...
കൊല്ലം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ നിര്യാതനായി. ഇരുമ്പനങ്ങാട് ഏഴുകോണം ചിറകോണത്ത് ചരുവിള പുത്തന്‍വീട്ടില്‍ സുനില്‍ ജോണ്‍സന്‍ (53) ആണ് ഇബ്രയില്‍ താമസ സ്ഥലത്ത് മരിച്ചത്.
സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ സൈറ്റ് സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്: ജോണ്‍സന്‍, മാതാവ്: മേഴ്സി. ഭാര്യ: ഷൈല, മക്കള്‍: അഭിരാം, രമ്യ. ഇബ്ര ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇബ്ര ഇന്‍കാസിന്റെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോകും.
"
https://www.facebook.com/Malayalivartha