ചികിത്സയിലിരിക്കെ മരണം, സൗദിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി മരിച്ചു
സൗദിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. വയനാട് സുൽത്താൻ ബത്തേരി സ്വദേശി മുഹമ്മദ് റാഫിയാണ് മരിച്ചത്. 54 വയസായിരുന്നു. കഴിഞ്ഞ ദിവസമാണ് അൽ ഖസീം പ്രവിശ്യയിലെ ബുറൈദയിൽ അപകടമുണ്ടായത്.
തുടർന്ന് ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ ബുറൈദ സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബുറൈദയിൽ തന്നെ ഖബറടക്കും. ഭാര്യ: ഹാജറ. മക്കൾ: അനസ് അനീസ്, റഫാൻ എന്നിവരാണ്.
https://www.facebook.com/Malayalivartha