രോഗബാധിതനായി രണ്ട് മാസമായി ആശുപത്രിയില്‍, കുവൈത്തിൽ ചികിത്സയിലിരിക്കെ പ്രവാസി മരിച്ചു
കുവൈത്തിൽ രോഗബാധിതനായി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പ്രവാസി മരിച്ചു. കണ്ണൂര്‍ മുട്ടം സ്വദേശി കെ. മുഹമദ് ഹാരിസ് (61) ആണ് മരണപ്പെട്ടത്. കഴിഞ്ഞ രണ്ട് മാസമായി ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുവൈത്തിലെ സ്വകാര്യ കമ്പനിയില്‍ ഫിനാന്‍സ് മാനേജര്‍ ആയി ജോലി ചെയ്തുവരുകയായിരുന്നു. മയ്യത്ത് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്.
ഭാര്യ: ജാസ്മിന. മക്കള്‍: ഹന്നത്ത് (കാനഡ), സന, സഫ. മരുമക്കള്‍: തന്‍സല്‍ (കാനഡ) സജ്ജാദ് (കുവൈത്ത്). ഷുക്കൂര്‍ (ലുലു ഹൈപ്പര്‍ കുവൈത്ത്) സാദിഖ്, താഹിറ, മുനീറ എന്നിവര്‍ സഹോദരങ്ങള്‍ ആണ്.
https://www.facebook.com/Malayalivartha