യൂസഫലിയുടെ വമ്പൻ പ്രഖ്യാപനം.!! ജിസിസിയിൽ വൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്, യുഎഇയിലും സൗദിയിലും പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകളും സൂപ്പര്‍മാര്‍ക്കറ്റുകളും ആരംഭിക്കാന്‍ പദ്ധതി...!!!
പ്രവാസികളെ എന്നും ചേർത്ത് നിർത്തുന്നയാളാണ് ലുലു റീട്ടെയില്‍ സ്ഥാപകനും ചെയര്‍മാനും നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ എം.എ യൂസഫലി. ഗൾഫ് രാജ്യങ്ങളിൽ കഷ്ടപ്പെടുന്ന പ്രവാസികൾക്ക് അടിയന്തരഘട്ടങ്ങളിൽ സാമ്പത്തിക സഹായവും മറ്റും കണ്ടറിഞ്ഞ് ചെയ്യുന്ന വ്യക്തിത്വത്തിന്റെ ഉടമ കൂടിയാണ് യൂസഫലിയുടേത്. ജീവകാരുണ്യ പ്രവർത്തനങ്ങൾ വേറെയും. നിരവധി മലയാളികളാണ് ലോകത്തോട്ടാതെ ശൃഘലകളുള്ള ലുലു ഗ്രൂപ്പിന് കീഴിൽ തൊഴിലെടുക്കുന്നത്.
എന്നാൽ ഇപ്പോൾ ജിസിസിയിൽ വൻ തോഴിലവസരങ്ങൾ സൃഷ്ടിക്കാനൊരുങ്ങുകയാണ് ലുലു ഗ്രൂപ്പ്. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 100 സ്റ്റോറുകള്‍ തുറക്കാന്‍ പദ്ധതിയിടുന്നത്. ഇതുവഴി ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് യൂസഫലി പറയുന്നത്. യുഎഇയിലും സൗദി അറേബ്യയിലുമാണ് പ്രധാനമായും പുതിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളും സൂപ്പര്‍മാര്‍ക്കറ്റുകളും ആരംഭിക്കാന്‍ പദ്ധതിയിടുന്നത്. ഈ രണ്ട് രാജ്യങ്ങളിലെയും പ്രവാസികളുടെ വര്‍ധിച്ചുവരുന്ന ജനസംഖ്യയാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനം പ്രവാസികൾ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.
''ജിസിസി വളരെ ശക്തമായ ഒരു സമ്പദ് വ്യസ്ഥയാണ്, ഞങ്ങള്‍ ഒരു പാന്‍ - ജിസിസി റീട്ടെയിലറാണ്. ഇവിടത്തെ ജനസംഖ്യ അനുദിനം വര്‍ധിച്ചുവരികയാണ്. അതുകൊണ്ടു തന്നെ കൂടുതല്‍ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ക്ക് ഇവിടെ സാധ്യതയുണ്ടെന്നാണ് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. വിവിധ രാജ്യങ്ങളിലായി ലുലു റീട്ടെയിലിന്റെ ഹൈപ്പര്‍മാര്‍ക്കറ്റുകളും ലുലിവിന്റെ 240 ഔട്ട്ലെറ്റുകളിലായി പ്രതിദിനം ആറ് ലക്ഷം ഷോപ്പര്‍മാര്‍ എത്തുന്നതായാണ് കണക്കുകള്‍. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലായി 85 രാജ്യങ്ങളില്‍ നിന്നുള്ള ഉത്പ്പന്നങ്ങൾ ലുലു സ്റ്റോറുകളില്‍ ലഭ്യമാക്കുന്നുണ്ട്.
ലുലു ബ്രാന്‍ഡിലുള്ള യുഎഇ, ജിസിസി നേതാക്കളുടെ വിശ്വാസത്തെയും വിശ്വാസത്തെയും ഞങ്ങള്‍ വളരെയധികം വിലമതിക്കുന്നു. അന്താരാഷ്ട്ര, പ്രാദേശിക നിക്ഷേപകരില്‍ നിന്നുള്ള ആവശ്യത്തിന് മറുപടിയായി, ഞങ്ങളുടെ മൊത്തം ഓഹരികളുടെ 25 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി (ഐപിഒ) വര്‍ദ്ധിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ആവശ്യം വര്‍ധിപ്പിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി, ഐപിഒയില്‍ ചേരാന്‍ നിക്ഷേപകര്‍ക്ക് അവസരം നല്‍കിയതായും യൂസഫലി പറഞ്ഞു.
ഇത് കൂടാതെ ഓഹരി വിപണിയിലേക്ക് ഇറങ്ങിയ ലുലു ഗ്രൂപ്പ് റെക്കോർഡുകള്‍ ഒരോന്നായി തകർക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. മറ്റൊരു റെക്കോർഡും തങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നുവെന്ന് എം എ യൂസഫലി തന്നെ വെളിപ്പെടുത്തി. തങ്ങളുടെ പ്രാരംഭ ഓഹരി വിൽപനയ്ക്ക് ലഭിച്ചത് 3700 കോടി ഡോളറിന്റെ ഡിമാന്‍ഡാണെന്ന് അദ്ദേഹം വ്യക്തമാക്കി.
യു എ ഇയിലേത് മാത്രമല്ല രാജ്യത്തിന് പുറത്ത് നിന്നുള്ള നിക്ഷേപകരുടെ അടക്കം അപേക്ഷകളില്‍ നിന്നുള്ള ആകെ മൂല്യമാണിത്. ഇന്ത്യന്‍ തുകയില്‍ കണക്കാക്കുയാണെങ്കില്‍ ഏകദേശം 3.11 ലക്ഷം കോടി രൂപ വരുമിത്. ഇതോടെയാണ് പുതിയ റെക്കോഡ് ലുലു സ്വന്തം പേരില്‍ കുറിച്ചത്. കഴിഞ്ഞ പത്ത് വർഷത്തിന് ഇടയില്‍ യു എ ഇയില്‍ ഏതെങ്കിലുമൊരു സർക്കാർ ഇതര സ്ഥാപനത്തിന് ഐ പി ഒയില്‍ ലഭിക്കുന്ന ഏറ്റവും വലിയ ഡിമാന്‍ഡാണിത്.
https://www.facebook.com/Malayalivartha