ശാരീരിക അസ്വസ്ഥതകൾ മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു, സൗദിയിൽ ഹോട്ടൽ ജീവനക്കാരനായ പ്രവാസി മരിച്ചു
സൗദിയിൽ ശാരീരിക അസ്വസ്ഥതകൾ കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രവാസി മരിച്ചു. കോഴിക്കോട് താമരശ്ശേരി സ്വദേശി കട്ടിപ്പാറ അരയംകുളം വീട്ടിൽ ചുണ്ടൻകുഴിയിൽ ജാഫർ (45) ആണ് റിയാദിൽ മരണപ്പെട്ടത്.
ഹോട്ടൽ ജീവനക്കാരനായ ഇദ്ദേഹത്തെ രാവിലെ ശാരീരിക അസ്വസ്ഥതകൾ കാരണം ഉടൻ തന്നെ ശുമൈസി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് മരണം സംഭവിച്ചതെന്നാണ് വിവരം. പരേതരായ അബ്ദുറഹിമാൻ- ഫാത്തിമ ദമ്പതികളുടെ മകനാണ്. നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
https://www.facebook.com/Malayalivartha