സീബ്രാ ക്രോസിങ് ഇല്ലാതിരുന്നിടത്ത് റോഡ് മുറിച്ചു കടന്നു, യുഎഇയിൽ മലയാളി ബാലൻ വാഹനം ഇടിച്ച് മരിച്ചു
യുഎഇയിൽ സീബ്രാ ക്രോസിങ് ഇല്ലാത്ത സ്ഥലത്തുകൂടി റോഡ് മുറിച്ചു കടന്ന മലയാളി ബാലൻ വാഹനം ഇടിച്ച് മരിച്ചു. കണ്ണൂർ പിലാത്തറ സ്വദേശി ഷാസിൽ മഹ്മൂദ് ആണ് മരിച്ചത്. അബുദാബി മോഡൽ പ്രൈവറ്റ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ഷാസിൽ മഹ്മൂദ്. അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ മിലേനിയം ആശുപത്രിക്ക് സമീപം ആണ് അപകടം ഉണ്ടായത്.
വീടിന് നേരെ മുന്നിലുള്ള ബസ് സ്റ്റോപ്പിൽ കുട്ടി ഇറങ്ങി. അവിടെ നിന്നും മുന്നോട്ട് അൽപം നടന്നാൽ ആണ് സീബ്ര ലെെൻ ഉള്ളത്. എന്നാൽ അവിടെ എത്താതെ കുട്ടി നേരെ റോഡ് മുറിച്ചു കടക്കുകയായിരുന്നു. ആ സമയം വേഗത്തിൽ വന്ന ഒരു വാഹനം കുട്ടിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ കുട്ടി മരിച്ചു.
ഈ റോഡിന്റെ രണ്ട് വശത്തും ഫ്ലാറ്റുകളും വില്ലകളും ആണ്. നിരവധി കുടുംബങ്ങൾ ഇവിടെ താമസിക്കുന്നത്. ബസ് സ്റ്റോപ്പിലും മറ്റും ഇറങ്ങുന്നവർ ഇവിടെ സീബ്രാ ക്രോസിങ് ഉപയോഗിക്കാതെ റോഡ് മുറിച്ചു കടക്കുന്നത് പതിവാണ്. വേഗത്തിൽ വരുന്ന വാഹനങ്ങൾ ഇത് ശ്രദ്ധിക്കാതെ പോകുന്നതിനാൽ നിരവധി അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha