അവധിക്ക് നാട്ടിൽപോയി വന്നത് എട്ട് മാസം മുമ്പ്, സൗദിയിൽ പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു...!!!
സൗദിയിൽ പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരിച്ചു. മലപ്പുറം കരുവാരകുണ്ട് കണ്ണത്ത് മഹല്ലിൽ കിഴക്കേത്തലയിൽ താമസിക്കുന്ന ഷൈജു (35) സൗദി തെക്കൻ പ്രവിശ്യയിലെ ബിഷയിൽ മരിച്ചത്. രണ്ട് മാസം മുമ്പ് പക്ഷാഘാതം ബാധിച്ച് ബിഷ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടയിലാണ് മരണം.
ബിഷക്കടുത്ത് റാനിയയിൽ ബഖാല ജീവനക്കാരനായിരുന്നു. എട്ട് മാസം മുമ്പാണ് അവധിക്ക് നാട്ടിൽപോയി തിരിച്ചെത്തിയത്. മൃതദേഹം തത്ലീസ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഭാര്യയും രണ്ടുമക്കളുമുണ്ട്. പിതാവ്: പരേതനായ പൂഴിക്കുന്നൻ ഉമർ, മാതാവ്: ജമീല, സഹോദരങ്ങൾ: ഹുസൈർ ബാബു, നിസാർ, ഹസീന.
https://www.facebook.com/Malayalivartha