വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയനാട് സ്വദേശി മരണത്തിന് കീഴടങ്ങി
വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയനാട് സ്വദേശി മരണത്തിന് കീഴടങ്ങി. അമിത വേഗത്തില്‍ പുറകിലേക്കെടുത്ത സ്വദേശി പൗരന്റെ വാഹനമിടിച്ചാണ് മരിച്ചത്.
സുല്‍ത്താന്‍ ബത്തേരി സ്വദേശി കൊക്കനാടന്‍ വീട്ടില്‍ മുഹമ്മദ് റാഫി (54) ആണ് ബുറൈദ സെന്‍ട്രല്‍ ആശുപത്രിയില്‍ മരിച്ചത്. കൊക്കനാടന്‍ വീട്ടില്‍ മുഹമ്മദ് മരക്കാര്‍ ഖദീജ മുഹമ്മദ് ദമ്പതികളുടെ മകനായിരുന്നു.
കഴിഞ്ഞ മാസം 28ന് രാത്രി സുഹൃത്തിന്റെ കൂടെ ബുറൈദ ദാഹിലിയ മാര്‍ക്കറ്റില്‍ നിന്ന് അവശ്യ സാധനങ്ങള്‍ വാങ്ങി മടങ്ങവെയായിരുന്നു സംഭവം. പുറകില്‍ നിന്ന് അമിത വേഗതയില്‍ വന്ന കാര്‍ റാഫിയെ ഇടിച്ചുതെറിപ്പിച്ചു.
സുഹൃത്ത് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. റാഫി 32 വര്‍ഷമായി ബുറൈദയില്‍ തയ്യല്‍ ജോലി ചെയ്ത് വരികയായിരുന്നു. ഖസീം പ്രവാസി സംഘം ഷാര സന യൂണിറ്റ് അംഗമായിരുന്ന റാഫി പ്രദേശത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമിടയില്‍ ഒരുപോലെ സ്വീകാര്യതയുള്ള വ്യക്തിയായിരുന്നു.
പ്രവാസി സംഘം ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം ബുറൈദ ഖലീജ് ഖബറിസ്ഥാനില്‍ ഖബറടക്കം നടന്നു ഭാര്യ: ഹാജറ. മൂന്നു മക്കളുണ്ട്.
" f
https://www.facebook.com/Malayalivartha