ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്തെറിയുമ്പോൾ നെഞ്ചുവേദന, ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, സൗദിയിൽ കണ്ണൂർ സ്വദേശി മരിച്ചു...!!!
സൗദിയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്തെറിയുമ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ട മലയാളി മരിച്ചു. കണ്ണൂർ മട്ടന്നൂർ പൊറോറ മോക്രൻഗോഡ് വീട്ടിൽ കരിയിൽ ഹരി (44) ആണ് മരിച്ചത്. റിയാദ് എക്സിറ്റ് 16 സുലൈയിലെ മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്നിടെ ബൗൾ ചെയ്യുമ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ സഹകളിക്കാർ റിയാദ് എക്സിറ്റ് 14-ലെ ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു.
12 വർഷമായി റിയാദിലെ സ്വകാര്യ കമ്പനിയിൽ സ്റ്റോർ കീപ്പറായിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോകും. പിതാവ്: ഗോപാൽ (പേരതൻ), മാതാവ്: ശ്യാമള, ഭാര്യ: ഷോളജി, മക്കൾ: ദ്യാൻ ദേവ്, അനയ് ദേവ് എന്നിവരാണ്. റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ജാഫർ അലി പനങ്ങാങ്കര, ജാഫർ വീമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ ആണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നത്.
https://www.facebook.com/Malayalivartha