ജോലിസ്ഥലത്ത് കുഴഞ്ഞുവീണു, സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി മരിച്ചു
സൗദി അറേബ്യയില്‍ ജോലിസ്ഥലത്ത് ഹൃദയാഘാതം മൂലം പ്രവാസി മരിച്ചു. കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കൽ പാമ്പുറം തേജസ്സിൽ അനിൽ നടരാജനാണ് (57) മരിച്ചത്. റിയാദിൽ നിന്നും 500 കിലോമീറ്റർ അകലെ റഫായ ജംഷിയിൽ ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ റഫായ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റിയാദിൽ ഇലക്ട്രിക്കൽ പ്ലംബിങ് ജോലികൾ ചെയ്യുകയായിരുന്ന അനിലിന് കഴിഞ്ഞ 10 ദിവസമായി സ്പോൺസറുടെ റഫായയിലുള്ള വീട്ടിലായിരുന്നു ജോലി. പരേതരായ നടരാജന്റെയും സതീദേവിയുടേയും മകനാണ് അനിൽ. ഭാര്യ: അനിത, അശ്വതി ഏകമകളാണ്.
https://www.facebook.com/Malayalivartha