ശമ്പളം നാട്ടിലേക്ക് അയച്ച് തിരിച്ചു വരുന്നതിനിടെ അപകടം, സൗദിയിൽ വാഹനാപകടത്തിൽ പ്രവാസി മരിച്ചു
സൗദിയിൽ കാർ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രവാസി മരിച്ചു. കർണാടക ബംഗളുരു സ്വദേശി ലെന്നി വില്യം ഡിസൂസ (59) ആണ് ജുബൈൽ ഇൻഡസ്ട്രിയൽ ഏരിയയിൽവെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. ജുബൈലിലെ ഒരു കമ്പനിയിൽ നിർമാണ തൊഴിലാളിയായിരുന്നു. ലെന്നി ഓടിച്ച വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്റെ എതിർവശത്ത് ബസിൽ ചെന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലെന്നി തൽക്ഷണം മരിച്ചു.
മാസാവസാനം ലഭിച്ച ശമ്പളം നാട്ടിലേക്ക് അയച്ച് തിരിച്ചു വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.
https://www.facebook.com/Malayalivartha