യുഎഇ പ്രവാസികൾക്ക് സന്തോഷ വാർത്ത, കുറഞ്ഞ നിരക്കിൽ ഇനി എല്ലാ ദിവസവും പറക്കാം, കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്ന് 20ാം തീയതി മുതൽ പുതിയ സർവീസ് ആരംഭിക്കാൻ ഇന്‍ഡിഗോ എയർലൈൻസ്...!!!
ഗൾഫിലേക്ക് മാത്രമല്ല മറ്റ് ഏതൊരു രാജ്യത്തേക്കാണെങ്കിലും ബജറ്റ് ഫ്രെണ്ട്ലിയായി യാത്ര ചെയ്യാൻ സാധിക്കുന്നതിനാൽ മിക്കവരും ആശ്രയിക്കുന്ന എയർലൈനാണ് ഇൻഡിഗോ. സാധാരണക്കാരായ നിരവധി പേർ യാത്രക്കായി ഇൻഡിഗോയെ യാത്രക്കായി ആശ്രയിക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിലേക്കും പ്രതിദിനം നിരവധി സർവീസുകളാണ് ഇന്ത്യയുടെ ബജറ്റ് എയർലൈൻ നടത്തുന്നത്. അതിനാൽ പ്രവാസികളിലേറെയും ഇൻഡിഗോയെ ആശ്രയിക്കുന്നവരാണ്. യുഎഇ പ്രവാസികൾക്ക് സന്തോഷ വാർത്തയുമായാണ് വിമാനകമ്പനി ഇപ്പോൾ എത്തിയിരിക്കുന്നത്.
കോഴിക്കോട് നിന്ന് എല്ലാ ദിവസവും അബുദാബിയിലേക്ക് സര്‍വീസുകൾ ആരംഭിക്കാനൊരുങ്ങുകയാണ് ഇൻഡിഗോ. ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിൽ മലബാർ മേഖലയിൽ നിന്നുള്ളവരുടെ എണ്ണം വളരെ കൂടുതലാണ്. അതിനാൽ ഇവിടെ നിന്നുള്ള യാത്രക്കാർക്ക് പുതിയ സർവീസ് ഗുണം ചെയ്യും.ഈ മാസം 20 മുതലാണ് ഇന്‍ഡിഗോ സര്‍വീസ് ആരംഭിക്കുക. രാത്രി 9.50ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 12.30ന് അബുദാബിയില്‍ എത്തും. അവിടെ നിന്നും പുലര്‍ച്ചെ 1.30ന് തിരികെ പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം രാവിലെ 6.45ന് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തും വിധമാണ് സമയക്രമം.
എന്നാൽ ഈ സര്‍വീസ് ജനുവരി 15 വരെയാണ് ഇപ്പോള്‍ ഇൻഡിഗോ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ റൂട്ടില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ സര്‍വീസ് നീട്ടാനും സാധ്യത ഏറെയാണ്. യാത്രക്കാരുടേ എണ്ണത്തെ ആശ്രയിച്ചാണ് സര്‍വീസുകൾ നീട്ടുമോ ഇല്ലയോ എന്നതിൽ തീരുമാനമെടുക്കുക. നിലവില്‍ ദമ്മാം, ജിദ്ദ, ദുബൈ എന്നിവിടങ്ങളിലേക്കാണ് എയര്‍ലൈന്‍സ് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തുന്നത്.
മലബാർ മേഖലയിൽ നിന്നുള്ളവർക്ക് ആശ്വാസമായി എയര്‍ ഇന്ത്യ എക്സ്‍പ്രസ് ടിക്കറ്റ് നിരക്കില്‍ 15 ശതമാനം ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ 9 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഈ ഓഫര്‍ ബാധകമാകുക. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ആറാം വാര്‍ഷികം പ്രമാണിച്ചാണ് ടിക്കറ്റ് നിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. യുഎഇ, സൗദി, ബഹ്റൈൻ, കുവൈത്ത്, ഖത്തർ, ഒമാൻ തുടങ്ങിയ ജിസിസി രാജ്യങ്ങളിലേക്കുള്ള സർവീസുകളെല്ലാം തന്നെ ഓഫർ പരിധിയിൽ വരുന്നുണ്ട്. കണ്ണൂരില്‍ നിന്ന് ബഹ്റൈന്‍, ദോഹ, ദമ്മാം, റിയാദ്, കുവൈത്ത്, റാസല്‍ഖൈമ, മസ്കറ്റ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്കാണ് എയര്‍ ഇന്ത്യ എക്സ്‍പ്രസിന്‍റെ ഓഫര്‍ ലഭിക്കുക.
നേരിട്ടുള്ള വിമാനങ്ങള്‍ക്കും മറ്റ് രാജ്യങ്ങള്‍ വഴിയുള്ള കണക്ഷന്‍ സര്‍വീസുകള്‍ക്കും ഈ ഡിസ്കൗണ്ട് ലഭിക്കും. ഓഫര്‍ ലഭിക്കുന്നതിനായി 'kannur' എന്ന പ്രൊമോ കോഡ് ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഉപയോഗിക്കുക. വാര്‍ഷിക ആഘോഷത്തിന്‍റെ ഭാഗമായി എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്കായി വിവിധ കലാ, കായിക മത്സരങ്ങളും സംഘടിപ്പിക്കും.
ഇതുകൂടാതെ ഇന്ത്യ, ഗള്‍ഫ്, തെക്കന്‍ ഏഷ്യ എന്നിവിടങ്ങളിലായി 51 ഇടങ്ങളിലേക്ക് സേവനം വിപുലപ്പെടുത്തിയിരിക്കുകയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. പ്രതിദിനം 400 ലധികം സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസിനുള്ളത്. കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ നിന്ന് മാത്രം 344 വിമാന സര്‍വീസുകളാണ് ആഴ്ച തോറും എയര്‍ ഇന്ത്യ എക്സ്പ്രസിനുള്ളത്. കൊച്ചിയില്‍ നിന്നും 128, തിരുവനന്തപുരത്ത് നിന്നും 66, കോഴിക്കോട് നിന്നും 91, കണ്ണൂരില്‍ നിന്നും 59 എന്നിങ്ങനെയാണ് വിമാന സര്‍വീസുകളുടെ എണ്ണം. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ മറ്റ് ബുക്കിംഗ് ചാനലുകള്‍ എന്നിവിടങ്ങളില്‍ നിന്നും യാത്രക്കാർക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.
https://www.facebook.com/Malayalivartha