നെഞ്ചു വേദനയെ തുടർന്ന് ചികിത്സയിലിരിക്കെ മരണം, സൗദിയിൽ ഹൃദയാഘാതം മൂലം പാലക്കാട് സ്വദേശി മരിച്ചു
സൗദിയിൽ ഹൃദയാഘാതം മൂലം പ്രവാസി മരിച്ചു. പാലക്കാട് മൂലങ്കോട് കിഴക്കഞ്ചേരി കുന്നംകാട് മളിയേക്കൽ വീട്ടിൽ സൈദ് മുഹമ്മദ് (45) ആണ് മരിച്ചത്. നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് റിയാദ് എക്സിറ്റ് 9 ലെ ആസ്റ്റർ സനദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏഴ് വർഷമായി റിയാദിൽ സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
പരേതരായ മുഹമ്മദ്, ആമീന എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: ജമീല, മക്കൾ: മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അൻസിയ എന്നിവരാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കാൻ സഹോദരൻ ഹുസൈൻ, റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ഹാഷിം തോട്ടത്തിൽ, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.
https://www.facebook.com/Malayalivartha