18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശിയുടെ മോചന ഹര്‍ജി നാല് ദിവസത്തിനകം റിയാദ് കോടതി വീണ്ടും പരിഗണിക്കും
സൗദിയില്‍ 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശിയുടെ മോചന ഹര്‍ജി നാല് ദിവസത്തിനകം റിയാദ് കോടതി വീണ്ടും പരിഗണിക്കും. സൗദി ബാലന്‍ കൊല്ലപ്പെട്ട കേസിലാണ് ജയിലില്‍ കഴിയുന്നത്.
ഡിസംബര്‍ 12 (വ്യാഴം) ഉച്ചക്ക് 12.30നാണ് അടുത്ത സിറ്റിങ്. അന്ന് മോചന ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് റഹീമിന്റെ അഭിഭാഷകന്‍ ഒസാമ അല്‍ അമ്പറും റിയാദ് സഹായസമിതി ഭാരവാഹികളും അറിയിച്ചു.
ഇന്നലെ റിയാദ് ക്രിമിനല്‍ കോടതിയില്‍ നടന്ന സിറ്റിങ്ങിനൊടുവില്‍ അന്തിമ വിധി പറയല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിയിരുന്നു. ആ തീയതിയാണ് കോടതി അഭിഭാഷകനെ അറിയിച്ചത്. സൗദി ബാലന്റെ മരണത്തില്‍ റഹീമിന്റെ പങ്ക് സംബന്ധിച്ച് പ്രോസിക്യൂഷന്‍ നിലപാട് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ റഹീമിന് പറയാനുള്ളതും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇവ സ്വീകരിച്ച ശേഷമാണ് അന്തിമ വിധിയിലേക്ക് കടക്കാതെ കോടതി കേസ് മാറ്റിയത്.
രേഖകകളുടെ കാര്യത്തിലുള്‍പ്പടെയുള്ള സാങ്കേതിക കാരണങ്ങളാണ് കേസ് മാറ്റാന്‍ കാരണമായതെന്നാണ് സൂചനകളുളളത്. പബ്ലിക് റൈറ്റ്‌സ് പ്രകാരമുള്ള നടപടികള്‍ തീര്‍ത്ത അന്തിമ ഉത്തരവ്, മോചന ഉത്തരവ് എന്നിവയാണ് കോടതിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. അവസാനഘട്ടത്തിലെത്തി ഇത് മൂന്നാം തവണയാണ് കേസ് മാറ്റിവയ്ക്കപ്പെടുന്നത്.
അതേസമയം പബ്ലിക് പ്രോസിക്യൂഷന്‍ അടക്കമുള്ള വകുപ്പുകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിനാല്‍ ഇന്നലെ മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം.
"
https://www.facebook.com/Malayalivartha