ഖത്തറിൽ ഹൃദയാഘാതം മൂലം തിരുവനന്തപുരം സ്വദേശി മരിച്ചു
ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി യുവാവ് മരിച്ചു. തിരുവനന്തപുരം പേട്ട പാൽകുളങ്ങര സ്വദേശി വിപിൻ തുളസീ ജയ ആണ് മരിച്ചത്. 34 വയസായിരുന്നു. വക്റയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. താഴശ്ശേരി തുളസി കൃഷ്ണൻകുട്ടി- ജയാ സുകുമാരി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. കെഎംസിസി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ചു.
അതേസമയം, സൗദിയിൽ ഹൃദയാഘാതം മൂലം കണ്ണൂർ സ്വദേശി മരിച്ചു. ഇടയ്ക്കാട് കുറുവ വായനശാലക്ക് സമീപം സരോജിനി നിവാസിൽ സി.എച്ച്. ഉദയഭാനു ഭരതൻ (60) ആണ് ദറഇയ ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ 28 വർഷമായി റിയാദ് ബദീഅയിൽ സുവൈദി കേന്ദ്രീകരിച്ച് പ്ലംബിങ് ജോലി ചെയ്ത് വരികയായിരുന്നു.പരേതരായ സി.എച്ച്. ഭരതേൻറയും കെ.പി. സരോജിനിയുടെയും മകനാണ് ഉദയഭാനു. ഭാര്യ: ദീപ്തി.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കേളി കലാസാംസ്കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗവും വൈസ് ചെയർമാനും ബദിയ ഏരിയ ജീവകാരുണ്യ കൺവീനറുമായ ജാർനെറ്റ് നെൽസൺ, കൺവീനർ നസീർ മുള്ളൂർക്കര, ഏരിയ വൈസ് പ്രസിഡൻറ് സത്യവാൻ എന്നിവർ രംഗത്തുണ്ടായിരുന്നു. എയർ ഇന്ത്യ എക്സ്പ്രസ്സിൽ കോഴിക്കോട്ടേക്ക് കൊണ്ടുപോയ മൃതദേഹം റോഡ് മാർഗം കണ്ണൂരിലെ വീട്ടിൽ എത്തിച്ച് പയ്യാമ്പലത്ത് സംസ്കരിച്ചു.
https://www.facebook.com/Malayalivartha