ജോലിസ്ഥലത്തുവച്ച് ഹൃദയാഘാതം, കുവൈത്തിൽ മലപ്പുറം സ്വദേശി മരിച്ചു
കുവൈത്തിൽ ഹൃദയാഘാതം മൂലം പ്രവാസി യുവാവ് മരിച്ചു. മലപ്പുറം പനങ്ങാങ്ങര സ്വദേശി വടക്കേതിൽ ഷൗക്കത്ത് (39) ആണ് മരിച്ചത്. ജോലിസ്ഥലത്തുവച്ചുണ്ടായ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ജഹ്റയിൽ സ്വദേശിയുടെ വീട്ടിലായിരുന്നു ജോലി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ കെഎംസിസിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha