ഹൃദയാഘാതം മൂലം തമിഴ്‌നാട് സ്വദേശി റിയാദില്‍ മരിച്ചു...
ഹൃദയാഘാതം മൂലം തമിഴ്‌നാട് സ്വദേശി റിയാദില്‍ മരിച്ചു. തമിഴ്‌നാട് അതിരാംപട്ടണം സ്വദേശി ഹാജ പക്കിര്‍ (54) റിയാദ് ശുമൈസി ആശുപത്രിയിലാണ് മരിച്ചത്.
റിയാദ് സുലൈമാനിയയിലെ സ്വകാര്യ കമ്പനിയില്‍ 10 വര്‍ഷമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: നാഗുര്‍ (പരേതന്‍), മാതാവ്: താറോസ് ഖനി (പരേത), ഭാര്യ: അജ്മത് നിഷ, മക്കള്‍: മുഹമ്മദ് നയിം, അക്‌സര്‍, ഹാഫില്‍. മൃതദേഹം റിയാദില്‍ ഖബറടക്കും.
ഇതിനാവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
https://www.facebook.com/Malayalivartha